35 വര്‍ഷത്തിന് ശേഷം കുടുംബത്തിലുണ്ടായ പെണ്‍കുഞ്ഞിനെ വരവേല്‍ക്കാന്‍ പിതാവ് ചെലവിട്ടത് 4.5 ലക്ഷം

Published : Apr 23, 2021, 12:07 PM ISTUpdated : Apr 23, 2021, 12:10 PM IST
35 വര്‍ഷത്തിന് ശേഷം കുടുംബത്തിലുണ്ടായ പെണ്‍കുഞ്ഞിനെ വരവേല്‍ക്കാന്‍ പിതാവ് ചെലവിട്ടത് 4.5 ലക്ഷം

Synopsis

ഭാര്യവീട്ടില്‍ നിന്ന് ഹനുമാന്‍ പ്രജാപതിന്‍റെ വീട്ടിലേക്കുള്ള നവജാതശിശുവിന്‍റെ വരവിന് ഹെലികോപ്റ്ററാണ് ഒരുക്കിയത്. 40 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 4.5 ലക്ഷം രൂപയാണ് ഹെലികോപ്റ്ററിനായി ചെലവാക്കിയത്.

35 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തിലുണ്ടായ പെണ്‍കുഞ്ഞിനെ വീട്ടിലെത്തിക്കാനായി പിതാവ് ചെലവിട്ടത് 4.5 ലക്ഷം രൂപ. രാജസ്ഥാനിലെ നഗൌര്‍ ജില്ലാ ആശുപത്രിയിലാണ് ഹനുമാന്‍ പ്രജാപതിന്‍റെ ഭാര്യ ചുകി ദേവിയും  പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെ ചുകി ദേവിയും കുഞ്ഞും അവരുടെ വീട്ടിലേക്ക് പോയിരുന്നു.

ഭാര്യവീട്ടില്‍ നിന്ന് ഹനുമാന്‍ പ്രജാപതിന്‍റെ വീട്ടിലേക്കുള്ള നവജാതശിശുവിന്‍റെ വരവിന് ഹെലികോപ്റ്ററാണ് ഒരുക്കിയത്. 40 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 4.5 ലക്ഷം രൂപയാണ് ഹെലികോപ്റ്ററിനായി ചെലവാക്കിയത്. റിയ എന്നാണ് പെണ്‍കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. പെണ്‍കുഞ്ഞിനേയും ആണ്‍കുഞ്ഞിനേയും ഒരുപോലെ കാണണമെന്നാണ് ഹനുമാന്‍ പ്രജാപത് പറയുന്നത്.

സാധാരണ ഗതിയില്‍ പെണ്‍കുഞ്ഞിന്‍റെ ജനനം ആരും ആഘോഷിച്ച് കാണാറില്ല. അതുകൊണ്ട് തന്നെയാണ് താന്‍ ഇത്തരമൊരു ആഘോഷം സംഘടിപ്പിട്ടതെന്നും ഹനുമാന്‍ പ്രജാപത് പറയുന്നു. മകളെ അവള് ആഗ്രഹിക്കുന്ന അത്രയും പഠിപ്പിക്കുമെന്നും അവളുടെ സ്വപ്നങ്ങള്‍ സഫലമാക്കുമെന്നുമാണ് ഹനുമാന്‍ പ്രജാപത്  പ്രതികരിക്കുന്നത്. വര്‍ഷങ്ങളായി ഒരു പെണ്‍കുഞ്ഞിനായി കുടുംബം കാത്തിരിക്കുകയായിരുന്നുവെന്നാണ് റിയയുടെ മുത്തച്ഛന്‍ പ്രതികരിക്കുന്നത്.

 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ഷേത്രത്തിലെ പാചകക്കാരിയുടെ രണ്ടര വയസുകാരൻ മകനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
അന്ന് മോദി തുറന്നുവിട്ടു, കേന്ദ്ര സർക്കാറിന്റെ പ്രൊജക്ട് വമ്പൻ സക്സസ്, ​ഗാമിനി രണ്ടാം തവണയും മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി!