ജോലി നഷ്ടമായി, കുടുംബത്തിന്റെ കൂട്ടആത്മഹത്യാ ശ്രമം; മരിച്ചത് ആറുവയസ്സുകാരി മാത്രം, അച്ഛനെ കാണാനില്ല

Published : May 31, 2022, 08:04 AM ISTUpdated : May 31, 2022, 08:06 AM IST
ജോലി നഷ്ടമായി, കുടുംബത്തിന്റെ കൂട്ടആത്മഹത്യാ ശ്രമം; മരിച്ചത് ആറുവയസ്സുകാരി മാത്രം, അച്ഛനെ കാണാനില്ല

Synopsis

മൂന്ന് മാസം മുമ്പ് ദമ്പതികൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഇവർ താമസിക്കുന്ന ഫ്ലാറ്റ് വിറ്റു. പ്രീ സ്കൂൾ അധ്യാപികയായിരുന്നു പൂനം. ജോലി നഷ്ടപ്പെട്ടതിനാൽ കടുത്ത സാമ്പത്തിക പ്രശ്നത്തിലായിരുന്നു.

മുംബൈ: ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ മൂന്നം​ഗ കുടുംബം ഹോട്ടലിൽ മുറിയെടുത്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ ആറുവ‌യസ്സുകാരിയായ മകൾ അനായക മരിച്ചു. അമ്മയായ പൂനം ബ്രാക്കോയെ(30) ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന ഭർത്താവ് റയാനെ കാണാനില്ല. കഴിഞ്ഞ ദിവസം മുംബൈയിലാണ് സംഭവം. ഹോട്ടൽമുറിയിൽ ഏഴുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലെ മീരാ റോഡിലെ ഹോട്ടൽ മുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ അബോധാവാസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ പിതാവും വിഷം കഴിച്ചതായി സംശയിക്കുന്നു. ഇയാളെ കണ്ടെത്തിയിട്ടില്ല. 

വിഷം കഴിച്ച യുവതി ഹോട്ടൽ ജീവനക്കാരെ വിവരമറിയിക്കുകയും അവർ കാഷിമീര പൊലീസിൽ അറിയിക്കുകയുമായിരുന്നു. യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടിലിൽ അനങ്ങാതെ കിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്നയാൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ കുട്ടിയുടെ പിതാവാണെന്ന് പ്രാഥമികാന്വേഷണത്തിൽ സൂചനയുണ്ട്. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുന്നതിനിടെ ദമ്പതികൾ തങ്ങളുടെ ഐഡന്റിറ്റി പ്രൂഫ് സമർപ്പിച്ചതിൽ നിന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. 

'മരുമകളെ ബലാത്സം​ഗം ചെയ്യുന്നത് ഇന്ത്യൻ സംസ്കാരത്തിൽ അസാധാരണം'; പ്രതിക്ക് മുൻകൂർ ജാമ്യം നൽകി കോടതി

മൂന്ന് മാസം മുമ്പ് ദമ്പതികൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഇവർ താമസിക്കുന്ന ഫ്ലാറ്റ് വിറ്റു. പ്രീ സ്കൂൾ അധ്യാപികയായിരുന്നു പൂനം. ജോലി നഷ്ടപ്പെട്ടതിനാൽ കടുത്ത സാമ്പത്തിക പ്രശ്നത്തിലായിരുന്നു. ഹോട്ടൽ മുറിയെടുത്ത ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി. ഭക്ഷണത്തിൽ വിഷം കലർത്തി മകൾക്ക് നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഭാര്യയെയും ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചു. ബോധം തിരികെ കിട്ടിയപ്പോൾ മരിച്ചുകിടക്കുന്ന മകളെയാണ് യുവതി കണ്ടത്. തുടർന്ന് ബഹളം വെച്ചതോടെ ഹോട്ടൽ ജീവനക്കാർ എത്തി. ഭർത്താവ് ഹോട്ടലിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടെന്ന് ജീവനക്കാർ പൊലീസിനോട് പറഞ്ഞു. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്