'മരുമകളെ ബലാത്സം​ഗം ചെയ്യുന്നത് ഇന്ത്യൻ സംസ്കാരത്തിൽ അസാധാരണം'; പ്രതിക്ക് മുൻകൂർ ജാമ്യം നൽകി കോടതി

Published : May 31, 2022, 07:20 AM ISTUpdated : May 31, 2022, 07:40 AM IST
'മരുമകളെ ബലാത്സം​ഗം ചെയ്യുന്നത് ഇന്ത്യൻ സംസ്കാരത്തിൽ അസാധാരണം'; പ്രതിക്ക് മുൻകൂർ ജാമ്യം നൽകി കോടതി

Synopsis

മരുമകളെ ബലാത്സം​ഗം ചെയ്യുന്നത് ഇന്ത്യൻ സംസ്‌കാരത്തിൽ അസ്വാഭാവികമാണെന്നും ആരോപണത്തിന്റെ സ്വഭാവവും കേസിന്റെ ​ഗൗരവവും കണക്കിലെടുത്തും  പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നതെന്നും കോടതി വ്യക്തമാക്കി.

പ്രയാഗ്‌രാജ്: മരുമകളെ ബലാത്സംഗം ചെ‌യ്തെന്ന കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകി അലഹബാദ് ഹൈക്കോടതി. മരുമകളെ ബലാത്സം​ഗം ചെയ്യുന്നത് ഇന്ത്യൻ സംസ്‌കാരത്തിൽ അസ്വാഭാവികമാണെന്നും ആരോപണത്തിന്റെ സ്വഭാവവും കേസിന്റെ ​ഗൗരവവും കണക്കിലെടുത്തും  പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നതെന്നും കോടതി വ്യക്തമാക്കി. മറ്റ് പ്രതികളോടൊപ്പം ചേർന്ന് സ്വന്തം മരുമകളെ ബലാത്സം​ഗം ചെയ്യുന്നത് ഇന്ത്യൻ സംസ്കാരത്തിൽ അസ്വാഭാവികമാണെന്നും കോടതി നിരീക്ഷിച്ചു. ഹാറൻപൂർ ജില്ലയിൽ നിന്നുള്ള പ്രതിക്കാണ് ജാമ്യം നൽകിയത്. ജസ്റ്റിസ് അജിത് സിങ്ങാണ് മുൻകൂർ ജാമ്യം ഹർജി പരി​ഗണിച്ചത് വിധി പറഞ്ഞത്. 

ഒരാൾക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. സമൂഹത്തിൽ പ്രതിയുടെ പ്രശസ്തിക്ക് മുറിവേൽപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരാതി. ഇത്തരം കേസുകളിൽ സുപ്രീം കോടതിയുടെ തീരുമാനങ്ങൾ കൂടി പരിഗണിച്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്താൽ, ചില വ്യവസ്ഥകൾ പാലിച്ച് മുൻകൂർ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു. 

ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ? ക്രൈംബ്രാഞ്ച് ഹർജി ഇന്ന് കോടതി പരിഗണനയിൽ

സഹോദരന്റെ വീട്ടിൽ തനിച്ചായിരുന്നപ്പോൾ ഭർതൃപിതാവും പിതാവും സുഹൃത്തുക്കളും വീട്ടിലെത്തി തന്നെ ബലാത്സം​ഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. മറ്റ് കൂട്ടുപ്രതികൾക്ക് നേരത്തെ തന്നെ മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. കേസിൽ തുല്യമായ കുറ്റമാണ് അമ്മായിയപ്പനെതിരെയും ചുമത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മുൻകൂർ ജാമ്യത്തിന് അർഹതയുണ്ടെന്ന വാദം കോടതി അം​ഗീകരിച്ചു. എപ്പോൾ വേണമെങ്കിലും പോലീസ് അറസ്റ്റ് ചെയ്യപ്പെടുമെന്ന് ആശങ്കയുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

വിജയ് ബാബുവിനെ കാത്തിരുന്ന് പൊലീസ്; മുൻകൂർ ജ്യാമ ഹർജി ഇന്ന് പരി​ഗണിച്ചേക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം
വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട