വോട്ടെടുപ്പ് നടന്നതിന് ശേഷം പ്ര​ഗ്യ സിങിന് വോട്ട് ചെയ്യരുതെന്ന് ഫര്‍ഹാന്‍ അക്തറിന്റെ ട്വീറ്റ്; വിമർശനം

Published : May 19, 2019, 02:21 PM IST
വോട്ടെടുപ്പ് നടന്നതിന് ശേഷം പ്ര​ഗ്യ സിങിന് വോട്ട് ചെയ്യരുതെന്ന് ഫര്‍ഹാന്‍ അക്തറിന്റെ ട്വീറ്റ്;  വിമർശനം

Synopsis

അതേസമയം ഫര്‍ഹാന്‍റെ  ട്വീറ്റിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി നിരവധി പേര്‍ രം​ഗത്തെത്തിയിട്ടുണ്ട്. മെയ് 12ന് നടന്ന ആറാം ഘട്ട തെരഞ്ഞെടുപ്പിലാണ് ഭോപ്പാലിൽ ജനങ്ങൾ വിധിയെഴുതിയതെന്നും ഭോപ്പാൽ ദുരന്ത പരമാര്‍ശം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണെന്നും വിമർശനങ്ങൾ ഉയർന്നു.

ഭോപ്പാൽ: ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിന് വോട്ട് ചെയ്യരുതെന്ന്  ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തർ. ട്വിറ്ററിലൂടെയാണ് ആവശ്യമുന്നയിച്ചുകൊണ്ട് താരം രം​ഗത്തെത്തിയത്. പ്ര​ഗ്യയോട് നോ പറയുക, ഗാന്ധിയെ ഓര്‍മ്മിക്കുക, സ്നേഹത്തെ തെരഞ്ഞെടുക്കുക എന്ന ഹാഷ്ടാ​ഗോടെയാണ് താരം ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.

‘എത്രയും പ്രിയപ്പെട്ട ഭോപ്പാലിലെ വോട്ടര്‍മാരെ, മറ്റൊരു ഗ്യാസ് ദുരന്തത്തില്‍ നിന്നും നിങ്ങളുടെ നഗരത്തെ രക്ഷിക്കാനുള്ള സമയമാണിത്’; ഫര്‍ഹാന്‍ അക്തര്‍ ട്വിറ്ററിൽ കുറിച്ചു.

അതേസമയം ഫര്‍ഹാന്‍റെ  ട്വീറ്റിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി നിരവധി പേര്‍ രം​ഗത്തെത്തിയിട്ടുണ്ട്. മെയ് 12ന് നടന്ന ആറാം ഘട്ട തെരഞ്ഞെടുപ്പിലാണ് ഭോപ്പാലിൽ ജനങ്ങൾ വിധിയെഴുതിയതെന്നും ഭോപ്പാൽ ദുരന്ത പരമാര്‍ശം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണെന്നും വിമർശനങ്ങൾ ഉയർന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒരു മാസത്തിൽ ഹിന്ദി പഠിക്കണം, അല്ലെങ്കിൽ...': ആഫ്രിക്കയിൽ നിന്നുള്ള ഫുട്ബോൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ
ലക്ഷ്യം മമതയും ബിജെപിയും, ബാബറി മസ്ജിദ് മാതൃകയിലെ പള്ളിക്ക് തറക്കല്ലിട്ട ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു