കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം: കേന്ദ്ര കൃഷി മന്ത്രി വിളിച്ച യോഗം ഇന്ന്

Published : Oct 08, 2020, 06:53 AM IST
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം: കേന്ദ്ര കൃഷി മന്ത്രി വിളിച്ച യോഗം ഇന്ന്

Synopsis

കാര്‍ഷിക നിയമഭേദതഗതി കര്‍ഷക നന്മക്കെന്ന കേന്ദ്രവാദം സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ തള്ളിയിരുന്നു. ന്യായീകരണവുമായി പലകുറി പ്രധാനമന്ത്രി രംഗത്തെത്തിയെങ്കിലും സമരം കൂടുതല്‍ ശക്തമായി

ദില്ലി: കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകളുടെ ആശങ്ക ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ച യോഗം ഇന്ന്. കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സംയുക്ത സമരസമിതിയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി അനുകൂല കര്‍ഷക സംഘടനകള്‍  ഉച്ച തിരിഞ്ഞ് നടക്കുന്ന യോഗത്തിനെത്തിയേക്കുമെന്നാണ് അറിയുന്നത്. അതേ സമയം പഞ്ചാബിലും ഹരിയാനയിലും കര്‍ഷ സമരം തുടരുകയാണ്.

കാര്‍ഷിക നിയമഭേദതഗതി കര്‍ഷക നന്മക്കെന്ന കേന്ദ്രവാദം സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ തള്ളിയിരുന്നു. ന്യായീകരണവുമായി പലകുറി പ്രധാനമന്ത്രി രംഗത്തെത്തിയെങ്കിലും സമരം കൂടുതല്‍ ശക്തമായി. പ‍ഞ്ചാബിനെയും ഹരിയാനയേയും ഇളക്കിമറിച്ച് രാഹുല്‍ഗാന്ധി കര്‍ഷക രക്ഷയാത്ര കൂടി നടത്തിയതോടെ കേന്ദ്രം കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. രാഹുലിന്‍റെ യാത്ര കഴിഞ്ഞതിന് പിന്നാലെയാണ് സമരക്കാരുമായി ചര്‍ച്ചയെന്ന നിലപാടിലേക്ക് കേന്ദ്രം നീങ്ങിയത്. വിഷയം കേന്ദ്രം ഗൗരവത്തോടെയല്ല കാണുന്നതെന്നും അതിനാല്‍ ചര്‍ച്ചക്കില്ലെന്നും സംയുക്ത സമരസമിതിയയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കി. നിയമമായതോടെ ഇനി ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നാണ് സമരക്കാരുടെ  നിലപാട്. ബിജപി അനുകൂല കര്‍ഷക സംഘടനകള്‍ നിലപാടറിയിച്ചിട്ടില്ല.

ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിയും വരെ വിഷയം സജീവമാക്കി നിര്‍ത്താനാണ്  പ്രധാനപ്രതിപക്ഷ പപാര്‍ട്ടികളുടേതടക്കമുള്ള കര്‍ഷക സംഘടനകളുടെ തീരുമാനം. പുതിയ നിയമങ്ങള്‍ ചര്‍ച്ചാവിഷയമാക്കി എന്‍ഡിഎക്കെതിരെ വലിയ പ്രചാരണമാണ് മാഹസഖ്യം ബിഹാറില്‍ നടത്തുന്നത്. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക സംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം തുടരുകയാണ്. ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാരിന്‍റെ ചര്‍ച്ചക്കുള്ള ക്ഷണവും കര്‍ഷക സംഘടനകള്‍ തള്ളിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി