പിണറായിക്ക് വേണ്ടി വി ഗിരി, സിബിഐക്ക് തുഷാര്‍ മേത്ത; ലാവ്‍ലിനിൽ സുപ്രിംകോടതിയിൽ ഇന്ന് വാദം തുടങ്ങിയേക്കും

By Web TeamFirst Published Oct 8, 2020, 12:11 AM IST
Highlights

കേസിൽ വാദം കേൾക്കൽ ആരംഭിക്കുകയാണെങ്കിൽ സിബിഐയുടെ വാദമായിരിക്കും ആദ്യം കോടതി കേൾക്കുക

ദില്ലി: എസ് എൻ സി ലാവ്ലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ ഇന്ന് വാദം കേൾക്കൽ തുടങ്ങാനാണ് സാധ്യത. അടിയന്തിര പ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോൾ സിബിഐ വ്യക്തമാക്കിയിരുന്നു.

സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്തയാണ് ഇന്ന് ഹാജരാവുക. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ വി ഗിരി ഹാജരാകും. കേസിൽ വാദം കേൾക്കൽ ആരംഭിക്കുകയാണെങ്കിൽ സിബിഐയുടെ വാദമായിരിക്കും ആദ്യം കോടതി കേൾക്കുക.

പിണറായി വിജയൻ, കെ.മോഹൻ ചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയിരുന്നു. അതേസമയം കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഹൈക്കോടതി വിധിക്കെതിരെ സിബിഐയും കസ്തൂരി രങ്ക അയ്യര്‍ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുമായി സുപ്രീംകോടതിയിലെത്തിയത്.

ലാവ്‌‌‌‌ലിൻ കേസ് അടിയന്തിര പ്രാധാന്യമുള്ളതെന്ന് സിബിഐ

 

click me!