
ദില്ലി: കർഷകസമരം ആറാം മാസത്തിലേക്ക് കടക്കുമ്പോൾ കേന്ദ്രസർക്കാരിനെ കണക്കറ്റ് വിമർശിച്ച് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. കൊവിഡ് വ്യാപനത്തിന് കാരണം കർഷകരാണെന്ന നുണ പ്രചരിപ്പിക്കുന്നുവെന്നും ഇത് കേന്ദ്രസർക്കാരിന്റെ പരാജയം മറച്ചുവെക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
കർഷക സമര ഭൂമികളിൽ വാക്സീൻ നൽകണമെന്ന അഭ്യർത്ഥന തള്ളിയ സർക്കാരാണിത്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ എത്ര കാലമായാലും ദില്ലി അതിർത്തികളിൽ സമരം തുടരും. ചർച്ചയ്ക്ക് തയ്യാറാകാതെ വെല്ലുവിളിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേത്. ഈ നിലപാട് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷക സമരത്തിനെതിരെ ബിജെപി നടത്തുന്ന രാഷ്ട്രീയ പ്രചാരണം വിലപ്പോകില്ല. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനായുള്ള തുടർ സമര പരിപാടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam