
ഹൈദരബാദ്: പച്ചക്കറി വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെ വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകനെ കൊലപ്പെടുത്തി. ആന്ധ്ര പ്രദേശിലെ അന്നമായ ജില്ലയിലാണ് കര്‍ഷകനെ കഴുത്ത് ഞെരിച്ച് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. സമാനമായ രീതിയില്‍ ഏഴുദിവസത്തിനുള്ളിലുള്ള രണ്ടാമത്തെ സംഭവമാണ് ഇത്. മധുകര്‍ റെഡ്ഡി എന്നയാളാണ് കൊല്ലപ്പെട്ടത്.
പെഡ്ഡ തിപ്പ സമുദ്രയിലെ തോട്ടത്തിന് കാവല്‍ നില്‍ക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ ഇയാളെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ ആദ്യവാരത്തില്‍ 30 ലക്ഷം രൂപയ്ക്ക് തക്കാളി വിറ്റ 62കാരനായ കര്‍ഷകനെ മോഷ്ടാക്കള്‍ കൊലപ്പെടുത്തിയിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ തക്കാളി മാര്‍ക്കറ്റില്‍ വിളവ് വിറ്റതിന് പിന്നാലെയാണ് രാജശഖര്‍ റെഡ്ഡി എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരുവിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി കയറ്റിയ വാഹനം മോഷണം പോയിരുന്നു. ബംഗളൂരുവിനടുത്തുള്ള ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്ന് കോലാർ മാർക്കറ്റിലേക്ക് ഒരു കർഷകൻ തക്കാളി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി നിറച്ച മഹീന്ദ്ര ബൊലേറോ ജീപ്പാണ് കടത്തിക്കൊണ്ടുപോയത്. ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്നുള്ള കർഷകനായ മല്ലേഷ് തന്റെ ബൊലേറോ പിക്കപ്പില്‍ കോലാറിലേക്ക് ഒരു ലോഡ് തക്കാളി കയറ്റി പോകുന്നതിനിടെയാണ് സംഭവം. കഴിഞ്ഞയാഴ്ച ഹാസൻ ജില്ലയിലെ ബേലൂരിൽ നിന്നുള്ള കർഷകൻ 2.7 ലക്ഷം രൂപയുടെ തക്കാളി മോഷണം പോയതായി പരാതി നൽകിയിരുന്നു.
'നീ പൊന്നപ്പനല്ലടാ തങ്കപ്പൻ' തക്കാളി വിറ്റ് കർഷകൻ കോടീശ്വരനായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam