സിംഗുവിൽ കര്‍ഷ നേതാക്കളുടേയും കെജ്രിവാളിന്‍റെയും നിരാഹാരം: തുക്ടെ തുക്ടെ ഗ്യാങെന്ന് രവിശങ്കർ പ്രസാദ്

By Web TeamFirst Published Dec 14, 2020, 1:30 PM IST
Highlights

കർഷകസംഘടനകളിലൊന്ന് സമരവേദിയിൽ ഭീമാ കൊറെഗാവ് കേസിലെ പ്രതികളുടെ ചിത്രം ഉപയോഗിച്ചത് സർക്കാർ ആയുധമാക്കി.

ദില്ലി: കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരവുമായി കർഷകസംഘടനകൾ.  ഇരുപതിലധികം നേതാക്കളാണ് നിരാഹാരം ഇരിക്കുന്നത്. സിംഗുവിലെ കർഷസമര വേദിയിൽ രാവിലെ ഏഴിനാണ് നിരാഹാരസമരം തുടങ്ങിയത്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അരവിന്ദ് കെജ്രിവാളും നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്. ഔദ്യോഗിക വസതിയിലാണ് അരവിന്ദ് കെജ്രിവാൾ നിരാഹാരം ഇരിക്കുന്നത്.

വരും ദിവസങ്ങളിൽ സമരം കൂടുതൽ വ്യാപകവും ശക്തവുമാക്കാനാണ് കര്‍ഷക സംഘടനകൾ ആലോചിക്കുന്നത്. എസ്പി നേതാക്കൾ ഉത്തർപ്രദേശിലെ മുസഫർപൂരിൽ അറസ്റ്റുവരിച്ചു. ഇടതുസംഘടനകൾ ദില്ലിയിൽ ഐടിഒയിൽ പ്രകടനം നടത്തി.കൊല്‍ക്കത്തയിൽ രാജ്ഭവനിലേക്ക് കൂറ്റൻ പ്രകടനവും നടന്നു.  ദില്ലിയിലേക്ക് കടക്കാനുള്ള സമരം അടുത്ത ഘട്ടത്തിൽ ആലോചിക്കും. ബാരിക്കേഡുകർ കടക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഹരിയാന-രാജസ്ഥാൻ അതിർത്തിയിലെത്തിയ കർഷകരെയും ഹരിയാനയിലേക്ക് കടക്കാൻ അനുവദിച്ചിട്ടില്ല. കർഷകർ അതിർത്തിയിൽ സമരം തുടരുകയാണ്. 

അതിനിടെ കർഷകസംഘടനകളിലൊന്നായ ബികെയു ഉഗ്രഹൻ സമരവേദിയിൽ ഭീമാ കൊറെഗാവ് കേസിലെ പ്രതികളുടെ ചിത്രം ഉപയോഗിച്ചത് സർക്കാർ ആയുധമാക്കി. വിഭജനത്തിന് ശ്രമിക്കുന്ന തുക്ടെ തുക്ടെ സംഘമാണ് സമരത്തിനു പിന്നിലെന്ന രവിശങ്കർ പ്രസാദിൻറെ ആരോപണം സംഘടനകൾ തള്ളി.

സമരത്തിൽ ഭീമാ കൊറെഗാവ് പ്രതികളുടെ ചിത്രം ഉപയോഗിച്ചതിനോട് യോജിപ്പില്ലെന്ന് മറ്റു 32 സംഘടനകൾ വ്യക്തമാക്കി. സമരം അടിച്ചമർത്താൻ ഉദ്ദേശമില്ലെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കാർഷികനിയമങ്ങൾ അനിവാര്യമെന്ന് ന്യായീകരിച്ചു.

click me!