'കർഷകർക്കെതിരായ അക്രമങ്ങൾ വോട്ട് ചെയ്യുമ്പോൾ ഓർമ വേണം': ബിജെപിക്കെതിരെ നിലപാട് ആവർത്തിച്ച് കർഷക സംഘടനകൾ

Published : Jun 01, 2024, 08:13 AM ISTUpdated : Jun 01, 2024, 08:17 AM IST
'കർഷകർക്കെതിരായ അക്രമങ്ങൾ വോട്ട് ചെയ്യുമ്പോൾ ഓർമ വേണം': ബിജെപിക്കെതിരെ നിലപാട് ആവർത്തിച്ച് കർഷക സംഘടനകൾ

Synopsis

10 വർഷമായി നാഗ്പൂരിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ഈ സർക്കാർ പ്രവർത്തിച്ചത്. സമരം ചെയ്യുന്ന കർഷകരെ ദില്ലിയിലേക്ക് പോകാൻ വിട്ടില്ലെന്നും കർഷക നേതാവ് സർവൻ സിംഗ് പറഞ്ഞു

ചണ്ഡിഗഡ്: പഞ്ചാബിൽ വോട്ടെടുപ്പ് ദിനത്തിലും ബിജെപിക്ക് എതിരെ നിലപാട് ആവർത്തിച്ച് കർഷക സംഘടനകൾ. കർഷകർക്ക് എതിരെ നടത്തിയ അക്രമങ്ങൾ വോട്ട് ചെയ്യുമ്പോൾ ഓർമയിൽ ഉണ്ടായിരിക്കണം എന്ന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു. 10 വർഷമായി നാഗ്പൂരിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ഈ സർക്കാർ പ്രവർത്തിച്ചത്. ആർഎസ്എസ് നിർദേശം അനുസരിച്ച് വെറുപ്പിന്‍റെ രാഷ്ട്രീയത്തിൽ ആണ് ഈ സർക്കാർ പ്രവർത്തിക്കുന്നതെന്ന് കർഷക നേതാവ് സർവൻ സിംഗ് പാന്തർ പറഞ്ഞു.  

കോർപ്പറ്റ് വൽക്കരണത്തെ തോൽപ്പിക്കണം. കോർപ്പറേറ്റ് വൽക്കരണത്തിലൂടെ കർഷകരെ ദ്രോഹിച്ചു. സമരം ചെയ്യുന്ന കർഷകരെ ദില്ലിയിലേക്ക് പോകാൻ വിട്ടില്ല. യുവ കർഷകൻ ശുഭകരൺ സിംഗിനെ സമരത്തിനിടെ വെടിവച്ചു കൊന്നെന്നും  കർഷക സംഘടനകൾ ഓർമിപ്പിച്ചു. 

ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമാണ് ഇന്ന് നടക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തും ഇന്ന് വോട്ടെടുപ്പ് നടക്കും. പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്. മനീഷ് തിവാരി, കങ്കണ റണാവത്ത്, രവിശങ്കർ പ്രസാദ്, അഭിഷേക് ബാനർജി തുടങ്ങിയ പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. 

അതിനിടെ എക്സിറ്റ് പോളുകൾ ബിജെപിയെ സഹായിക്കാനെന്ന് കോൺഗ്രസ് ആരോപിച്ചു. എക്സിറ്റ് പോൾ ചർച്ചകളോട് സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത് ഏറെ ആലോചിച്ചെന്ന് എഐസിസി വ്യക്തമാക്കി. 90 സീറ്റ് എങ്കിലും കിട്ടും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ. 128 സീറ്റ് വരെ പ്രതീക്ഷിക്കുന്നു എന്ന് മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണ് തന്‍റെ താല്പര്യമെന്നും ഖാർഗെ വ്യക്തമാക്കി.

വോട്ടെണ്ണൽ ദിനം ജാഗ്രത പുലർത്താനുള്ള നിർദ്ദേശം തയ്യാറാക്കുമെന്ന് ഇന്ത്യ സഖ്യം അറിയിച്ചു. ചെറിയ വ്യത്യാസമുള്ള മണ്ഡലങ്ങളിൽ ജാഗ്രതയ്ക്ക് നിർദ്ദേശം തയ്യാറാക്കും. ബൂത്ത് തല വോട്ടിംഗ് കണക്ക് എല്ലായിടത്തും ശേഖരിക്കുന്നത് ആലോചിക്കും. സർക്കാരിനായി സഖ്യ രൂപീകരണമൊന്നും ഇന്നത്തെ യോഗ അജണ്ടയിലില്ലെന്നും നേതൃത്വം വ്യക്തമാക്കി.

80ധികം സീറ്റ് കിട്ടുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തൽ; ബിജെപി ഇതര പാർട്ടികളെ ഒന്നിപ്പിക്കാൻ ശ്രമം
 

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ