മൂന്നാംഘട്ട സമരത്തിനൊരുങ്ങി കർഷക സംഘടനകൾ; തുടർ പരിപാടികൾ ചർച്ച ചെയ്യാൻ അഖിലേന്ത്യാ കൺവൻഷൻ വിളിച്ചു

Published : Aug 20, 2021, 12:21 PM ISTUpdated : Aug 20, 2021, 01:53 PM IST
മൂന്നാംഘട്ട  സമരത്തിനൊരുങ്ങി കർഷക സംഘടനകൾ; തുടർ പരിപാടികൾ ചർച്ച ചെയ്യാൻ അഖിലേന്ത്യാ കൺവൻഷൻ വിളിച്ചു

Synopsis

കർഷകസമരം ഒൻപത് മാസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് സംയുക്ത കിസാൻ മോർച്ച അഖിലേന്ത്യാ കൺവൻഷൻ വിളിച്ചത്.

ദില്ലി: കാ‌ർഷികനിയമങ്ങൾക്കെതിരെ മൂന്നാംഘട്ട സമരപരിപാടിക്കൊരുങ്ങി കർഷകസംഘടനകൾ. തുടർസമരപരിപാടികൾ ചർച്ച ചെയ്യാൻ സംഘടനകൾ അഖിലേന്ത്യാ കൺവൻഷൻ വിളിച്ചു. യുപി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്ത മാസം അഞ്ചിന് കിസാൻ മഹാപഞ്ചായത്ത് നടത്തും.

കർഷകസമരം ഒൻപത് മാസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് സംയുക്ത കിസാൻ മോർച്ച അഖിലേന്ത്യാ കൺവൻഷൻ വിളിച്ചത്. പാർലമെന്റിലേക്ക് അടക്കം മാർച്ച് സംഘടിപ്പിച്ചെങ്കിലും നിയമങ്ങൾ പിൻവലിക്കുന്നതിൽ സർക്കാരിൽ നിന്നും യതൊരു നീക്കം ഇതുവരെയില്ല. ഈ സാഹചര്യത്തിൽ തുടർസമരപരിപാടികൾ ശക്തമാക്കണം, ദില്ലി അതിർത്തികളിൽ സമരം തുടരുമ്പോഴും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന മറ്റ് സമരരീതികളിലേക്ക് കടക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളാകും അഖിലേന്ത്യാ കൺവൻഷനിലെ പ്രധാന അജണ്ട. കൺവെൻഷനിലേക്ക് തൊഴിലാളി സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്.

അതേസമയം ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിക്കെതിരെ കർഷകസംഘടനകൾ നടത്തുന്ന മിഷൻ യുപിയുടെ ഭാഗമായിട്ടാണ് മഹാപഞ്ചായത്ത് നടത്തുന്നത്. മുസഫർനഗറിൽ സെപ്തംബർ അഞ്ചിന് നടത്തുന്ന മഹാപഞ്ചായത്തിൽ രാകേഷ് ടിക്കായ്ത്ത്, ദർശൻപാൽ അടക്കം കർഷകനേതാക്കൾ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് ലക്ഷ്യമെന്ന് കർഷകസംഘടനകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

36000 രൂപ മാസ ശമ്പളമുള്ള ഭാര്യക്ക് 5000 രൂപ ജീവനാംശം; ഭർത്താവിൻ്റെ വാദം അംഗീകരിച്ച് അലഹബാദ് ഹൈക്കോടതി; ജീവനാംശം നൽകേണ്ടെന്ന് വിധി
ലിബിയയിൽ ഇന്ത്യൻ ദമ്പതികളും മൂന്ന് വയസുകാരി മകളെയും തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം 2 കോടി ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് സന്ദേശം