
ദില്ലി: സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ നാളെ കര്‍ഷക സംഘടനകള്‍ യോഗം ചേരും. സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശം ചര്‍ച്ച ചെയ്യും. നാളെ രണ്ടുമണിക്കാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം. രാവിലെ പതിനൊന്ന് മണിക്ക് പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ യോഗം ചേരും. കർഷകസമരം പരിഹരിക്കാൻ കേന്ദ്രസർക്കാരും കർഷക സംഘടനകളും തമ്മിൽ നടത്തിയ പത്താമത്തെ ചർച്ചയും ഇന്ന് പരാജയപ്പെട്ടിരുന്നു.
കർഷക നിയമത്തിൽ താങ്ങുവില നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകാതിരുന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. കർഷകസമരം അവസാനിപ്പിക്കാൻ തയ്യാറായാൽ പരിഷ്കരിച്ച കർഷക നിയമം നടപ്പാക്കുന്നത് ഒരു വർഷം വരെ നീട്ടിവയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ ചർച്ചയിൽ നിലപാടെടുത്തെങ്കിലും ഈ നിർദേശം കർഷക സംഘടന നേതാക്കൾ തള്ളി. എന്നാൽ തീരുമാനം പുനപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ കർഷക സംഘടനാ നേതാക്കളോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 23-നാണ് ഇനി അടുത്ത ചർച്ച.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam