കർഷക സംഘടനകളെ വീണ്ടും ചർച്ചക്ക് വിളിച്ച് കേന്ദ്രം, സമരം ഇരുപത്തിയാറാം ദിവസത്തിൽ, റിലേ നിരാഹാര സമരം തുടങ്ങി

Published : Dec 21, 2020, 06:40 AM ISTUpdated : Dec 21, 2020, 09:35 AM IST
കർഷക സംഘടനകളെ വീണ്ടും ചർച്ചക്ക് വിളിച്ച് കേന്ദ്രം,  സമരം ഇരുപത്തിയാറാം ദിവസത്തിൽ, റിലേ നിരാഹാര സമരം തുടങ്ങി

Synopsis

സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിഷേധം കൂടുതൽ കടുപ്പിച്ച് കർഷക സംഘടനകൾ. രാജ്യത്ത് ഉടനീളം കർഷകർ ഇന്ന് റിലേ നിരാഹാര സമരം നടത്തും.

ദില്ലി: കർഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ കർഷക സംഘടനകളെ വീണ്ടും ചർച്ചക്ക് വിളിച്ച്  കേന്ദ്ര സർക്കാർ. ചർച്ചക്കുള്ള തിയതി നിശ്ചയിച്ച് അറിയിക്കാൻ കർഷക സംഘടനകളോട് ആവശ്യപ്പെട്ടു. കേന്ദ്ര കൃഷി മന്ത്രാലയം 40 കർഷക സംഘടനകൾക്ക് നോട്ടീസ് അയച്ചു. എന്നാൽ നിയമം പിൻവലിക്കില്ലാതെ സമരം നിർത്തില്ലെന്നും കേന്ദ്രം വിളിച്ച ചർച്ചയിൽ പങ്കെടുക്കാമെന്നുമുള്ള നിലപാടിലാണ് കർഷക സംഘടനകൾ.

സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിഷേധം കൂടുതൽ കടുപ്പിക്കുകയാണ്. രാജ്യത്ത് ഉടനീളം കർഷകർ നടത്തുന്ന റിലേ നിരാഹാര സമരം ആരംഭിച്ചു. രാജസ്ഥാൻ അതിർത്തിയിലേക്കുള്ള അഖിലേന്ത്യാ കിസാൻ സഭയുടെ മാർച്ച് ഇന്ന് നാസിക്കിൽ നിന്നും തുടങ്ങും. മാർച്ച് 24ന് രാജസ്ഥാൻ അതിർത്തിയായ ഷജഹാൻപൂരിലെത്തും. ഏകതാ പരിഷത്തിന്റെ കർഷക മാർച്ചും ദില്ലിയിൽ എത്തി.ഞാറാഴ്ച്ച മൻ കീ ബാത് നടക്കുന്പോൾ കൈയ്യടിച്ചും പ്രാത്രം കൊട്ടിയും കർഷകർ പ്രതിഷേധം അറിയിക്കും.

ഇതിനിടെ കാ‌ർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് കർഷകർ. എൻഡിഎ ഘടകക്ഷികളെ കണ്ട് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ആവശ്യപ്പെടാനാണ് തീരുമാനം. ഇതിനോടകം ജെജെപി , ആർ‍എൽപി അടക്കമുള്ളഎൻഡിൻ ഘടകകക്ഷികൾ കർഷക പ്രക്ഷോഭത്തെ തുടർന്ന് സമ്മർദ്ദത്തിലാണ്.  കർഷകകരുമായുള്ള ചർച്ച പുനരാംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
'ഫലം അനുകൂലമാകുമ്പോൾ രാഹുൽ സ്വീകരിക്കുന്നു'; കേരളത്തിലെ കോൺഗ്രസിന്റെ വിജയം ആയുധമാക്കി ബിജെപി