പ്രക്ഷോഭം കടുപ്പിക്കാൻ കർഷക സംഘടനകൾ; പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടുകൾ ഇന്ന് വളയും

Published : May 28, 2024, 02:20 AM IST
പ്രക്ഷോഭം കടുപ്പിക്കാൻ കർഷക സംഘടനകൾ; പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടുകൾ ഇന്ന് വളയും

Synopsis

 ഭഗവന്ത് മാൻ സര്‍ക്കാര്‍ കർഷകരെ അറസ്റ്റ് ചെയ്യുന്നത് നിർത്തണമെന്നും ബിജെപിയുടെ ബി ടീമായി ആം ആദ്മി പാര്‍ട്ടി പ്രവർത്തിക്കുന്നതിന് വലിയ വില നൽകേണ്ടിവരും എന്നും സമരക്കാർ മുന്നറിയിപ്പ് നൽകുന്നത്. 

ഛണ്ഡീഗഡ്: ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രക്ഷോഭം പിന്നെയും കനപ്പിക്കാൻ സംയുക്ത കിസാൻ മോര്‍ച്ച. ഇന്ന് പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീട് വളയാനാണ് തീരുമാനം. ഹരിയാനയില്‍ മന്ത്രിമാരുടെയും വീടുകള്‍ വളയാനും തീരുമാനിച്ചതായാണ് സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചു.

രാവിലെ 12 മുതൽ വൈകീട്ട് 4 വരെയാണ് ധർണ. വളരെ സമാധാനപരമായ ധര്‍ണയായിരിക്കും നടക്കുകയെന്നും സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചിട്ടുണ്ട്.  ഭഗവന്ത് മാൻ സര്‍ക്കാര്‍ കർഷകരെ അറസ്റ്റ് ചെയ്യുന്നത് നിർത്തണമെന്നും ബിജെപിയുടെ ബി ടീമായി ആം ആദ്മി പാര്‍ട്ടി പ്രവർത്തിക്കുന്നതിന് വലിയ വില നൽകേണ്ടിവരും എന്നും സമരക്കാർ മുന്നറിയിപ്പ് നൽകുന്നത്. 

തെരഞ്ഞെടുപ്പിന് ശേഷം ജൂൺ രണ്ട് മുതൽ ദില്ലി ചലോ മാർച്ച് ശക്തമാക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേരത്തെ വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നു. താങ്ങുവിലയ്ക്ക് നിയമസാധുത നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങളുയർത്തി ഫെബ്രുവരി 13നാണ് കർഷകർ പഞ്ചാബിലെ അതിർത്തിയിൽ കർഷകർ രണ്ടാം കർഷക സമരം തുടങ്ങിയത്. ഇതുവരെ 21 പേർ സമരത്തിനിടെ രക്തസാക്ഷികളായെന്നാണ് കർഷക നേതാക്കൾ അറിയിച്ചത്. ജൂൺ 1ന് ഏഴാം ഘട്ടത്തിലാണ് പഞ്ചാബിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ്.

ഹെഡ് ലൈറ്റിൽ എല്‍ഇഡി അല്ലെങ്കില്‍ എച്ച്ഐഡി ബൾബ് ഉപയോഗം; അമിത പ്രകാശം ആപത്ത്, മുന്നറിയിപ്പുമായി എംവിഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം