ദില്ലി ചലോ സമരം കൂടുതൽ കടുപ്പിച്ച് കർഷകർ; പ്രതിരോധ സംവിധാനം ശക്തമാക്കി പൊലീസ്, ദേശീയ പാത അടച്ചു

Published : Feb 14, 2024, 10:15 AM IST
ദില്ലി ചലോ സമരം കൂടുതൽ കടുപ്പിച്ച് കർഷകർ; പ്രതിരോധ സംവിധാനം ശക്തമാക്കി പൊലീസ്, ദേശീയ പാത അടച്ചു

Synopsis

കർഷകരെ നേരിടാൻ ഹരിയാന പൊലീസ് വിന്യാസം ശക്തമാക്കി. യുദ്ധസമാനമാണ് പൊലീസിന്റെ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

ദില്ലി: ദില്ലി ചലോ സമരം കൂടുതൽ കടുപ്പിച്ച് കർഷകർ. പഞ്ചാബ് ഹരിയാന അതിർത്തിയിൽ സർവ സന്നാഹങ്ങളുമായി കർഷകർ പ്രതിഷേധം കടുപ്പിച്ചു. കൂടുതൽ കർഷകരെത്തിയതോടെ ശംഭു അതിർത്തിയിൽ കിലോ മീറ്ററുകളോളം നീളത്തിൽ ട്രാക്ടറുകൾ നിരന്നു. എന്ത് തടസം ഉണ്ടായാലും സമരവുമായി മുന്നോട്ടെന്ന ഉറച്ച നിലപാടിലാണ് കർഷകർ. കർഷകരെ നേരിടാൻ ഹരിയാന പൊലീസ് വിന്യാസം ശക്തമാക്കി. 

യുദ്ധസമാനമാണ് പൊലീസിന്റെ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ദേശീയ പാത അടച്ചു. ചിലയിടങ്ങളിൽ റോഡുകൾ കുഴിച്ചും പൊലീസ് ഗതാഗതം തടഞ്ഞു. പൊലീസ് നിയന്ത്രണങ്ങളെ തുടർന്ന് ദില്ലിയിൽ രാവിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇന്നലെയും കിലോമീറ്ററുകളോളം ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു. അതേസമയം, കർഷക സമരത്തിന് പിന്തുണയുമായി രാജവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. പിസിസികളുടെ നേതൃത്വത്തിൽ 16 ന് പ്രതിഷേധം നടത്തും. ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ സമരത്തെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പടുത്തി. കർഷക സമരത്തെ പിന്തുണച്ച് ബിഎസ്പിയും രംഗത്തെത്തി. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ ഗൗരവതരമായി പരിഗണിക്കണം എന്ന് മായാവതി ആവശ്യപ്പെട്ടു. കർഷകർ രാജ്യത്തിൻ്റെ അന്നദാതാക്കളാണെന്നും സമരത്തെ അടിച്ചമർത്തരുതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

PREV
click me!

Recommended Stories

'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'
കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്