ക‍ർഷക സമരം എട്ടാം ദിവസം; ഇന്ന് വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ

By Web TeamFirst Published Dec 3, 2020, 6:44 AM IST
Highlights

സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മധ്യപ്രദേശില്‍ നിന്നും, ഉത്തര്‍പ്രദേശില്‍ നിന്നും കര്‍ഷകര്‍ സിംഘുവിലേക്ക് തിരിച്ചിട്ടുണ്ട്. സർക്കാർ മുന്നോട്ട് വച്ച ഉപാധികളെല്ലാം തള്ളിയ കർഷകർ നിയമം പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്.

ദില്ലി: എട്ടാം ദിവസത്തിലേക്ക് കടന്നതോടെ കർഷക സമരം കൂടുതൽ കരുത്താർജിക്കുകയാണ്. ഇന്ന് കേന്ദ്ര സർക്കാർ കർഷകരുമായി വീണ്ടും ചർച്ച നടത്തും. സമരം തുടങ്ങിയതിന് ശേഷം ഇത് നാലം വട്ടമാണ് സർക്കാർ കർഷക സംഘടനകളുമായി ചർച്ച നടത്തുന്നത്. സർക്കാർ മുന്നോട്ട് വച്ച ഉപാധികളെല്ലാം തള്ളിയ കർഷകർ നിയമം പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ചേർക്കണമെന്ന ആവശ്യവും കർഷകർ മുന്നോട്ട് വയ്ക്കുന്നു. 

ചർച്ചയ്ക്ക് മുന്നോടിയായി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ കാണും. രാവിലെയാകും നിർണായക ചർച്ചകൾക്ക് മുന്നോടിയായുള്ള കൂടിക്കാഴ്ച. അതിനിടെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മധ്യപ്രദേശില്‍ നിന്നും, ഉത്തര്‍പ്രദേശില്‍ നിന്നും കര്‍ഷകര്‍ സിംഘുവിലേക്ക് തിരിച്ചിട്ടുണ്ട്.

click me!