രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി

By Web TeamFirst Published Dec 2, 2020, 9:33 PM IST
Highlights

രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് സുപ്രീംകോടതി നിർദേശം

ദില്ലി: രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് സുപ്രീംകോടതി നിർദേശം.  സിബിഐ, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികളുടെ  ഓഫീസുകളിലും സിസിടിവി ഘടിപ്പിക്കണം. 

പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പ് അടക്കമുള്ള എല്ലാ ഭാഗങ്ങളും സിസിടിവിയില്‍ ഉള്‍പ്പെടണം . ദൃശ്യങ്ങള്‍ പതിനെട്ട് മാസം വരെ സൂക്ഷിക്കാൻ സാധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. 

പൊലീസിനെതിരായ പരാതികളില്‍ കോടതികള്‍ക്കോ മനുഷ്യാവകാശ കമ്മീഷനോ ദൃശ്യങ്ങള്‍ ഹാജരാക്കാൻ ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. പരം വീര്‍ സിങ് സൈനി എന്നയാള്‍ സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് പെറ്റീഷൻ തീർപ്പാക്കി കൊണ്ടാണ് കോടതി നിർദേശം.

click me!