
മുംബൈ: മഹാരാഷ്ട്രയിൽ നിന്ന് കർഷക ആത്മഹത്യയുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത്. യവാത്മാൾ ജില്ലയിൽ 48 കർഷകരാണ് കഴിഞ്ഞ മാസം ജീവനൊടുക്കിയത്. ഈ മാസം ഇതുവരെ 12 കർഷകർ ആത്മഹത്യ ചെയ്തു. ഈ വർഷത്തെ ആകെ കർഷക ആത്മഹത്യകളുടെ എണ്ണം 205 ആയി ഉയർന്നതായും യവാത്മാൾ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. കർഷക ആത്മഹത്യകളെ പ്രതിരോധിക്കാൻ ബോധവത്കരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഇന്നും നാളെയുമായി കർഷകർക്ക് ബോധവത്കരണം നടത്താനാണ് നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam