Latest Videos

ആസൂത്രണ ബോർഡുകൾക്ക് പകരം നിതി ആയോ​ഗ് സംസ്ഥാനങ്ങളിലേക്കും  

By Web TeamFirst Published Sep 13, 2022, 8:58 AM IST
Highlights

വേഗത്തിലുള്ള സാമ്പത്തിക വളർച്ചയും ആസൂത്രണവും ലക്ഷ്യമിട്ടാണ് മാറ്റം.

ദില്ലി: ആസൂത്രണ ബോർഡിന് പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന നിതി ആയോഗ് സംസ്ഥാനങ്ങളിലും നടപ്പാക്കും. സംസ്ഥാനങ്ങളിലെ ആസൂത്രണ ബോർഡുകൾക്ക് പകരം നിതി ആയോഗ്  നിലവിൽ വരും. വേഗത്തിലുള്ള സാമ്പത്തിക വളർച്ചയും ആസൂത്രണവും ലക്ഷ്യമിട്ടാണ് മാറ്റം. ആദ്യഘട്ടത്തിൽ പത്തോളം സംസ്ഥാനങ്ങളിൽ നടപ്പാക്കും. 2023 മാർച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും നിതി ആയോഗ് നിലവിൽ വരും. 

സിൽവർ ലൈനിന് ഉടൻ അംഗീകാരം നൽകണം; നിതി ആയോഗ് യോഗത്തിൽ കേന്ദ്രത്തോട് മുഖ്യമന്ത്രി

ദില്ലി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിന് വേണ്ടി നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിൽ വികസന കോർപറേഷന്റെ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ ഉടനടി അംഗീകാരം നൽകണമെന്ന് കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവശ്യ സാധനങ്ങളെ അടക്കം ജി എസ് ടി പരിധിയിൽ കൊണ്ടുവന്ന തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിലിന ് പച്ചക്കൊടിയില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് ദില്ലിയിലെത്തി പരിഹാരമുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ അപകടങ്ങള്‍ കുറക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി പദ്ധതിക്ക് അംഗീകാരം  നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പിണറായി ആവശ്യപ്പെട്ടത്.

സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണമെന്നും കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രം ഇടപെട്ട് നിയമ പരിഹാരമുണ്ടാക്കണമെന്നതായിരുന്നു യോഗത്തിൽ കേരളത്തിന്റെ മറ്റൊരു ആവശ്യം. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തിനുള്ള  വായ്പ പരിധി കൂട്ടണമെന്നും ദേശീയ പാതാ വികസനം സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. 

സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും, ബിജെപിയുമായുള്ള ഭിന്നതയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും യോഗം ബഹിഷ്ക്കരിച്ചിരുന്നു. മുഖ്യമന്ത്രിമാര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സംസ്ഥാനങ്ങളിലെ സാമ്പത്തിക സാഹചര്യം, കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍, കൊവിഡ്, മങ്കിപോക്സ് വ്യാപനത്തിനിടയിലെ ആരോഗ്യമേഖലയിലെ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിലാണ് നീതി ആയോഗ് ചർച്ച നടത്തിയത്.

click me!