മോദിയുടെ വാരണാസിയിലും മഹാപഞ്ചായത്ത്: സമരം കടുപ്പിക്കാൻ കർഷക സംഘടനകൾ

Published : Sep 08, 2021, 10:49 AM IST
മോദിയുടെ വാരണാസിയിലും മഹാപഞ്ചായത്ത്: സമരം കടുപ്പിക്കാൻ കർഷക സംഘടനകൾ

Synopsis

ഒക്ടോബർ രണ്ടാം വാരം മഹാ പഞ്ചായത്ത് നടത്താനാണ് കർഷകർ ലക്ഷ്യമിടുന്നത്.

ലക്നൗ: മുസഫർ നഗറിലെ മഹാപഞ്ചായത്തിന് പിന്നാലെ മൂന്നാം ഘട്ട സമരം കടുപ്പിച്ച് കിസാൻ മോർച്ച. യുപിയിൽ ഉൾപ്പെടെ പതിനെട്ട് ഇടങ്ങളിൽ മഹാപഞ്ചായത്ത് നടത്താനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും  മഹാ പഞ്ചായത്ത് നടത്താനാണ് കർഷകസംഘടനകളുടെ തീരുമാനം. ഒക്ടോബർ രണ്ടാം വാരം മഹാ പഞ്ചായത്ത് നടത്താനാണ് കർഷകർ ലക്ഷ്യമിടുന്നത്. സമ്മേളന തീയ്യതി പിന്നീട് നിശ്ചയിക്കും. മുസഫർനഗർ, കർണാൽ എന്നിവിടങ്ങളിലെ മഹാ പഞ്ചായത്തുകൾക്ക് പിന്നാലെയുള്ള രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ കിസാൻ മോർച്ചയുടെ അടിയന്തര കോർ കമ്മിറ്റി ഇന്ന് ചേരുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാർച്ചിൽ തന്നെ പ്രഖ്യാപനം വന്നേക്കും, ശമ്പള വർധനവിന് മുന്നേ ജീവനക്കാർക്ക് ആശ്വാസം; ഡിഎയും ഡിആറും കേന്ദ്രം വർധിപ്പിച്ചേക്കും
തമിഴ്‌നാട്ടിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് സർവേ ഫലം; ഡിഎംകെ സഖ്യം ജയിച്ച രണ്ട് സീറ്റുകളിൽ വിജയ് മത്സരിച്ചേക്കും