Farmers Protest : കർഷക സമരം അവസാനിക്കുന്നതിൽ അന്തിമ പ്രഖ്യാപനം നാളെ;ആവശ്യങ്ങളെല്ലാം അംഗീകരിച്ചെന്ന് കർഷക സംഘടന

By Web TeamFirst Published Dec 8, 2021, 9:05 PM IST
Highlights

ആവശ്യങ്ങൾ പാലിക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയാൽ ഉടൻ സമരം അവസാനിപ്പിക്കും. സംയുക്ത കിസാൻ മോർച്ച നാളെ വീണ്ടും യോഗം ചേരും.

ദില്ലി: കർഷക സമരം  (Farmers Protest)  അവസാനിപ്പിക്കുന്നതിൽ അന്തിമ പ്രഖ്യാപനം നാളെ ഉണ്ടാകും. കർഷരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്ര സർക്കാർ (Central Government) അംഗീകരിച്ചതായി കർഷക സംഘടനകൾ അറിയിച്ചു. ആവശ്യങ്ങൾ പാലിക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയാൽ ഉടൻ സമരം അവസാനിപ്പിക്കും. സംയുക്ത കിസാൻ മോർച്ച നാളെ വീണ്ടും യോഗം ചേരും.

അതേസമയം, ലഖിംപുർ വിഷയത്തിൽ നിയമപരമായ നടപടികൾ പുരോഗമിക്കുകയാണ്. അതിനാൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുന്നതിൽ കേന്ദ്രം വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇതിനെതിരെയുള്ള സമരപരിപാടികളിൽ യുപി കർഷക സംഘടനകൾ  തീരുമാനമെടുക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. സമരത്തിനിടെ കർഷകർ മരിച്ച സംഭവത്തിൽ പഞ്ചാബ് മോഡൽ നഷ്ടപരിഹാരം വേണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായവും ആശ്രിതരിൽ ഒരാൾക്ക് ജോലിയും നൽകണം.

Farm Laws : വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു

കർഷകരുമായി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ; താങ്ങുവിലയടക്കം ആറാവശ്യങ്ങളും അംഗീകരിച്ചേക്കും

സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിലെ കർഷക സമരം മറ്റൊരു തണുപ്പ് കാലത്തിലേക്ക് എത്തി നിൽക്കുമ്പോഴാണ് ചർച്ചകൾ സജീവമാകുന്നത്. കർഷക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെന്‍റെ്, പിൻവലിക്കൽ ബിൽ പാസാക്കിയതോടെ കാർഷിക നിയമങ്ങൾ റദ്ദായി. പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. പഞ്ചാബിലെ 32 സംഘടനകളിൽ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിർക്കുകയാണ്. സമരരീതി മാറ്റിയില്ലെങ്കിൽ ജനവികാരം എതിരാകുമെന്ന ആശങ്ക ഇവർ ഉന്നയിക്കുന്നു. എന്നാൽ സമരത്തിന് നേതൃത്വം നൽകുന്ന വലിയ സംഘടനകൾക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ട്

click me!