Ganga : വെള്ളപ്പൊക്ക ഭീഷണികള്‍ക്കിടയിലും ഗംഗയിലെ ജലത്തിന്‍റെ ഗുണമേന്മ കുറയുന്നതായി ഗവേഷകര്‍

Published : Dec 08, 2021, 08:31 PM IST
Ganga : വെള്ളപ്പൊക്ക ഭീഷണികള്‍ക്കിടയിലും ഗംഗയിലെ ജലത്തിന്‍റെ ഗുണമേന്മ കുറയുന്നതായി ഗവേഷകര്‍

Synopsis

രണ്ട് വര്‍ഷമായി നടത്തുന്ന പഠനത്തിന്‍റെ ഫലമാണ് പുറത്തുവന്നിട്ടുള്ളത്. വെള്ളത്തിലലിഞ്ഞ നിലയില്‍ നൈട്രജനും ജൈവമാലിന്യങ്ങളുമാണ് ഈ മേഖലയില്‍ ഏറെ കണ്ടെത്തിയത്.

തുടര്‍ച്ചയായ വെള്ളപ്പൊക്ക (Flood) ഭീഷണികള്‍ക്കിടെ ഗംഗയിലെ (River Ganga) ജലത്തിന്‍റെ ഗുണമേന്മ (Quality) കുറയുന്നതായി ഗവേഷകര്‍. പ്രത്യേകിച്ച് ഗംഗയിലെ  വിസ്തൃതി (Lower Stretches of the River Ganga) കുറഞ്ഞ മേഖലയിലെ ജലത്തിന്‍റെ ഗുണമേന്‍മ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. കൊല്‍ക്കത്ത ഐഐഎസ്ഇആറിലെ ( IISER Kolkata) ഇന്‍റഗ്രേറ്റീവ് ടാക്സോണമി, മൈക്രോബിയല്‍ എക്കോളജി ഗവേഷക വിഭാഗത്തിന്‍റെ പഠനത്തിലാണ് ഞെട്ടിക്കുന്ന ഫലം പുറത്തുവന്നത്.

ഗംഗയിലെ വിസ്തൃതി കുറഞ്ഞ മേഖലയിലെ ഒന്‍പത് സൈറ്റുകളിലായി 59 സ്റ്റേഷനുകളിലൂടെ  അന്‍പത് കിലോമീറ്റര്‍ ദൂരമാണ് പഠനവിധേയമാക്കിയത്. രണ്ട് വര്‍ഷമായി നടത്തുന്ന പഠനത്തിന്‍റെ ഫലമാണ് പുറത്തുവന്നിട്ടുള്ളത്. വെള്ളത്തിലലിഞ്ഞ നിലയില്‍ നൈട്രജനും ജൈവമാലിന്യങ്ങളുമാണ് ഈ മേഖലയില്‍ ഏറെ കണ്ടെത്തിയത്. മനുഷ്യന്‍റെ ഇടപെടലുകളാണ് പ്രധാനമായും നദിയെ മലിനപ്പെടുത്തുന്നത്. വ്യവസായ രംഗത്ത് നിന്നും ട്രീറ്റ് ചെയ്യാത്ത മലിനജലവും നദിയിലേക്ക് എത്തുന്നത് വലിയ രീതിയിലാണ്.

ഗംഗാ നദിയിലെ കൊല്‍ക്കത്തയോട് അടുത്തുള്ള മേഖലകളിലാണ് മനുഷ്യജന്യമായ കാരണങ്ങളാല്‍ നദി വളരെ അധികം മലിനീകരിക്കപ്പെട്ടിട്ടുള്ളത്. നദിയുടെ ഇരുകരയിലെ ജനസംഖ്യയിലുണ്ടാവുന്ന വര്‍ധനവ് സാരമായി ജലത്തിന്‍റെ ഗുണമേന്‍മയെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് നിരീക്ഷണം. വ്യവസായ മേഖലയില്‍ നിന്നുള്ള മലിനജല നിര്‍മ്മാര്‍ജനം സുന്ദര്‍ബന്‍ കണ്ടല്‍ക്കാട് മേഖലയില്‍ മാത്രം കാണുന്ന വിവിധ ജീവി വിഭാഗങ്ങളേയും നാമാവശേഷമാക്കിയിട്ടുണ്ട്. ഗംഗാ ജലത്തില്‍ കണ്ടിരുന്നു ഡോള്‍ഫിനുകള്‍ ഇത്തരത്തില്‍ മലിന ജല നിര്‍മ്മാര്‍ജനം സാരമായി ബാധിച്ചിട്ടുള്ളവയാണ്.

ഗംഗാ ജലത്തിലെ ഗുണമേന്‍മയിലുണ്ടാകുന്ന തകരാറ് മൂലം പാരിസ്ഥിതികമായി സംഭവിക്കുന്ന പ്രശ്നങ്ങളേക്കുറിച്ച് വ്യക്തമാക്കുന്നതാണ് പഠനം. മണ്‍സൂണ്‍ കാലവും പ്രളയവുമൊന്നും ഗംഗാ ജലത്തിന്‌‍റെ ഗുണമേന്‍മ മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു. ദ്രവീകൃത നൈട്രജന്‍റെ സാന്നിധ്യമാണ് ഗംഗാജലത്തിന്‍റെ ഗുണമേന്‍മയെ സാരമായി ബാധിക്കുന്ന ഒന്നെന്നും പഠനം വിശദമാക്കുന്നു. നേരത്തെ കാണ്‍പൂര്‍ ഐഐടി നടത്തിയ പഠനത്തില്‍ ഗംഗയില്‍ വെള്ളപ്പൊക്കം വര്‍ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ