
കശ്മീർ: ജമ്മുകശ്മീർ പുനസംഘടനയ്ക്ക് പിന്നാലെ കരുതൽ തടങ്കലിലാക്കപ്പെട്ട ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു. കരുതൽ തടങ്കൽ ഉത്തരവ് പിൻവലിച്ചതിന് പിന്നാലെയാണ് ഏഴ് മാസത്തിന് ശേഷം ഫറൂഖ് അബ്ദുള്ള മോചിപ്പിക്കപ്പെടുന്നത്.
ഏഴ് മാസവും എട്ട് ദിവസങ്ങളും നീണ്ട നിന്ന കരുതൽ തടങ്കലിന് ശേഷമാണ് മുൻ മുഖ്യമന്ത്രിക്ക് മോചനം ലഭിക്കുന്നത്. ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ ശക്തിയാണ് നാഷണൽ കോൺഫറൻസിന്‍റെ തലമുതിർന്ന നേതാവാണ് ഫറൂഖ് അബ്ദുള്ള. 370ആം അനുച്ഛേദം റദ്ദാക്കപ്പെട്ടതിന് പിന്നാലെയാണ്
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കപ്പെട്ടതിന് പിന്നാലെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും ഫറൂഖ് അബ്ദുള്ളയുമടക്കം നിരവധി നേതാക്കന്മാരാണ് അറസ്റ്റിലും വീട്ടുതടങ്കലിലുമാക്കപ്പെട്ടത്. മെഹ്ബൂബ മുഫ്തിയുടെയും, ഒമർ അബ്ദുള്ളയുടെ മോചനം എന്നുണ്ടാകുമെന്ന് വ്യക്തമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam