ലുഡോ ഗെയിമിൽ കള്ളക്കളി; അച്ഛനെതിരെ കുടുംബകോടതിയില്‍ പരാതി നൽകി 24കാരി !

By Web TeamFirst Published Sep 27, 2020, 9:26 AM IST
Highlights

ഭോപ്പാലിലെ കുടുംബകോടതിയിലാണ് യുവതി വിചിത്രമായ പരാതിയുമായി എത്തിയത്. ഇതുവരെ നാല് കൗൺസിലിംഗ് സെഷനുകളാണ് യുവതിക്കായി നടത്തിയതെന്നും ഇപ്പോൾ അവരുടെ നിലപാടിൽ മാറ്റമുണ്ടെന്നും കുടുംബകോടതി കൗൺസിലർ സരിത വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ഭോപ്പാൽ: ഗാർഹികപീഡനം, വിവാഹമോചനം എന്നിവയെക്കുറിച്ചുള്ള പരാതികളാണ് പൊതുവെ കുടുംബകോടതിയിൽ വരാറുള്ളത്. എന്നാൽ, ഇവയിൽ നിന്ന് വ്യത്യസ്ഥമായ ഒരു പരാതിയുമായി എത്തിയിരിക്കുകയാണ് ഭോപ്പാൽ സ്വദേശിനിയായ യുവതി. ലുഡോ ഗെയിമിൽ അച്ഛൻ കള്ളക്കളി നടത്തിയെന്ന പരാതിയുമായാണ് 24കാരി കോടിതിയെ സമീപിച്ചത്. 

ഭോപ്പാലിലെ കുടുംബകോടതിയിലാണ് യുവതി വിചിത്രമായ പരാതിയുമായി എത്തിയത്. ഇതുവരെ നാല് കൗൺസിലിംഗ് സെഷനുകളാണ് യുവതിക്കായി നടത്തിയതെന്നും ഇപ്പോൾ അവരുടെ നിലപാടിൽ മാറ്റമുണ്ടെന്നും കുടുംബകോടതി കൗൺസിലർ സരിത വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ഗെയിമിൽ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നത് യുവതിക്ക് അച്ഛനോടുള്ള ബഹുമാനം നഷ്ടപ്പെടാനിടയാക്കി. തന്റെ സന്തോഷത്തിനായി പിതാവ് ഗെയിമിൽ തോറ്റുതരുമെന്നാണ് യുവതി വിചാരിച്ചിരുന്നതെന്നും സരിത പറയുന്നു.

അച്ഛൻ ഗെയിം കളിക്കുന്നതിൽ നടത്തിയ കള്ളക്കളി തന്നെ തളർത്തിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. അച്ഛനെ തനിക്ക് വലിയ വിശ്വാസമായിരുന്നു. എന്നാൽ, അദ്ദേഹം ഗെയിമിൽ വഞ്ചിക്കുമെന്ന് കരുതിയില്ലെന്നും യുവതി പറഞ്ഞു.

Madhya Pradesh: A 24-year-old woman approaches Bhopal Family Court, alleging cheating by her father in a ludo game. "She said she trusted her father so much & didn't expect him to cheat. We have conducted 4 counselling sessions with her," says Sarita, a counsellor at the court. pic.twitter.com/WDgukJ53Jn

— ANI (@ANI)
click me!