
തമിഴ്നാട്ടിലെ വീരപാണ്ഡിയിൽ മകനെ കൊലപ്പെടുത്തിയ അച്ഛന് ജീവപര്യന്തവും അമ്മക്ക് ഇരട്ട ജീവപര്യന്തം തടവും ശിക്ഷ. ജോലിക്കൊന്നും പോകാതെ മദ്യപിച്ച്ക റങ്ങിനടന്ന അജിത് കുമാറിനെയാണ്അച്ഛനും അമ്മയും ചേർന്ന് കൊന്നത്.
2024 ഓഗസ്റ്റ് 24 നാണ് സംഭവം. വീരപാണ്ഡി സ്വദേശികളായ അഭിമന്നനും ഭാര്യ രാജാമണിയും ചേർന്നാണ് 27 വയസ്സുള്ള മകൻ അജിത് കുമാറിനെ കൊലപ്പെടുത്തിയത്. വീരപാണ്ഡക്കടുത്തുള്ള ഐങ്കാൽപെട്ടി എന്ന സ്ഥലത്തെ റോഡരികിൽ വച്ചായിരുന്നു കൊലപാതകം. ഇതിനു ശേഷം മൃതദേഹം ഉന്തുവണ്ടിയിൽ കയറ്റി ശ്മശാനത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. അജിത് കുമാർ ജോലിക്കൊന്നും പോകാതെ മദ്യപിച്ച് കറങ്ങി നടക്കുന്നത് സംബന്ധിച്ച് വീട്ടിൽ വഴക്ക് പതിവായിരുന്നു. അച്ഛൻ ഇല്ലാത്ത സമയങ്ങളിൽ അമ്മയോട് മോശമായി സംസാരിക്കുന്നതായും പരാതിയുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇരുവരും ചേർന്ന് അജിതിനെ കൊലപ്പെടത്തിയത്. കയർ കൊണ്ട് കൈകാലുകൾ കെട്ടിയ ശേഷം അഭിമന്നൻ വടികൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചു. അമ്മ രാജാമണി വെട്ടുകത്തി കൊണ്ട് മുഖത്തും തലയിലും കാലിലും വെട്ടുകയും ചെയ്തു. തുടർന്ന് വീരപാണ്ഡി പോലീസ് ഇുവരെയും കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. തേനി ജ്യൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നടന്ന വിചാരണക്കൊടുവിലാണ് രണ്ടു പേർക്കും ശിക്ഷ വിധിച്ചത്. അമ്മ രാജാമണിക്ക് ഇരട്ട ജീവപര്യന്തവും 10000 രൂപ പിഴയുമാണ് ശിക്ഷ. അച്ഛന് ജീവപര്യന്തം തടവും അയ്യായിരം രൂപ പിഴയും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം തടവ് അനുഭവിക്കണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam