സ്റ്റാന്‍ സ്വാമിയുടെ മൃതദേഹം സംസ്‌കരിച്ചു

By Web TeamFirst Published Jul 6, 2021, 6:39 PM IST
Highlights

തിങ്കളാഴ്ചയാണ് വിചാരണ തടവുകാരനായിരുന്ന സ്റ്റാന്‍ സ്വാമി ചികിത്സയിലിരിക്കെ മരിച്ചത്. ബാന്ദ്രയിലെ ഹോളി ഫാമിലിആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമി.
 

മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ വിചാരണ തടവുകാരനായിരിക്കെ മരിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ സംസ്‌കാര ചടങ്ങുകള്‍ മുംബൈയില്‍ നടന്നു. ബാന്ദ്രയിലുള്ള ഈശോ സഭയുടെ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ നടന്ന അന്ത്യ ശുശ്രൂഷാ ചടങ്ങുകള്‍ക്ക് ശേഷം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം വൈദ്യുത ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. തിങ്കളാഴ്ചയാണ് വിചാരണ തടവുകാരനായിരുന്ന സ്റ്റാന്‍ സ്വാമി ചികിത്സയിലിരിക്കെ മരിച്ചത്. 

ബാന്ദ്രയിലെ ഹോളി ഫാമിലിആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമി. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേ, അഭിഭാഷകനാണ് മരിച്ച വിവരം കോടതിയെ അറിയിച്ചത്. കൊവിഡ് ബാധിതനായിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമി. പിന്നീട് രോഗം മാറിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.

അടിയന്തരമായി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ കോടതിയെ സമീപിച്ചിരുന്നു. മെയ് 30 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമി. ജയിലില്‍ കഴിയവേ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ബോംബെ ഹൈക്കോടതി ഇടപെട്ടാണ് സ്റ്റാന്‍ സ്വാമിക്ക് ചികിത്സ ഉറപ്പാക്കിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!