റോഡില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊതിരെ തല്ലി ബോക്സിംഗ് വിദ്യാര്‍ത്ഥിനി- വീഡിയോ

Published : Jul 12, 2019, 01:05 PM ISTUpdated : Jul 12, 2019, 01:14 PM IST
റോഡില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊതിരെ തല്ലി ബോക്സിംഗ് വിദ്യാര്‍ത്ഥിനി- വീഡിയോ

Synopsis

യുവാവ് ഓടിപ്പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിലത്തുവീഴുകയും മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 

ലക്നൗ: പൊതുമധ്യത്തില്‍ വച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊതിരെ തല്ലി വനിതാ ബോക്സര്‍. 18 കാരിയായ വനിതാ ബോക്സിംഗ് വിദ്യാര്‍ത്ഥിയാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ച ആളെ പൊതുമധ്യത്തില്‍ വച്ച് കയ്യോടെ പിടികൂടി മര്‍ദ്ദിച്ചത്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യുവാവിന്‍റെ ടീ ഷര്‍ട്ടില്‍ കുത്തിപ്പിടിക്കുകയും  മര്‍ദ്ദിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. 

നിഷ പ്രവീണ്‍ എന്ന പെണ്‍കുട്ടിയാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ച ആളെ മര്‍ദ്ദിച്ചത്. അമ്മയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് നിഷയെ യുവാവ് അപമാനിക്കാന്‍ ശ്രമിച്ചത്. നിഷയുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോകാന്‍ യുവാവ് ശ്രമിക്കുന്നുണ്ടെങ്കിലും നിലത്തുവീഴുകയും മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റഷ്യൻ എണ്ണ നിർത്തിയോ? ട്രംപിന് ഇന്ത്യ കീഴടങ്ങിയോ? ചോദ്യങ്ങളുമായി പ്രതിപക്ഷം; ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പാർലമെന്‍റിൽ പ്രതിഷേധം കത്തും
കെപിസിസി അധ്യക്ഷന്‍റെ 'പ്രഖ്യാപനം' തള്ളി പ്രതിപക്ഷ നേതാവ്; 'ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ല, സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല'