ഒൻപതാം ക്ലാസ്സുകാരിയോട് ലൈംഗികാതിക്രമമെന്ന് പരാതി; കോയമ്പത്തൂരിൽ അധ്യാപിക അറസ്റ്റിൽ

Published : Sep 30, 2024, 01:09 PM IST
ഒൻപതാം ക്ലാസ്സുകാരിയോട് ലൈംഗികാതിക്രമമെന്ന് പരാതി; കോയമ്പത്തൂരിൽ അധ്യാപിക അറസ്റ്റിൽ

Synopsis

സൗന്ദര്യ ആറ് മാസം മുൻപാണ് ഈ സ്കൂളിൽ സോഷ്യൽ സയൻസ് അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്.

കോയമ്പത്തൂർ: ലൈംഗികാതിക്രമ പരാതിയിൽ അധ്യാപിക അറസ്റ്റിൽ. കോയമ്പത്തൂർ ഉദയംപാളയം സ്വദേശി എസ്‌ സൗന്ദര്യ (32) ആണ് അറസ്റ്റിലായത്. സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസ്സുകാരിയുടെ അമ്മയുടെ പരാതിയിൽ ആണ്‌ അറസ്റ്റ്. സൗന്ദര്യ ആറ് മാസം മുൻപാണ് ഈ സ്കൂളിൽ സോഷ്യൽ സയൻസ് അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്.

അധ്യാപിക 13 വയസ്സുള്ള തന്‍റെ  മകളെ പീഡിപ്പിച്ചെന്ന് കുട്ടിയുടെ അമ്മ അന്നൂർ പൊലീസിലാണ് പരാതി നൽകിയത്. പെൺകുട്ടിയോട് ശനിയാഴ്ച പുലർച്ചെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ട സൗന്ദര്യ, ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. മാതാപിതാക്കൾ ഉറങ്ങുമ്പോഴാണ് പെൺകുട്ടി അധ്യാപിക ആവശ്യപ്പെട്ട പ്രകാരം വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞതായി 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തു.

പരാതി മേട്ടുപ്പാളയത്തെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. അവിടെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കെതിരായ നിയമത്തിലെ വകുപ്പുകൾ പ്രകാരമുള്ള (പോക്സോ) കുറ്റങ്ങൾ ചുമത്തി കേസെടുത്തു. കുട്ടിയുമായി സൌഹൃദമുണ്ടാക്കിയ ശേഷം സ്വവർഗാനുരാഗ ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു അധ്യാപികയെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച അറസ്റ്റ് ചെയ്ത സൗന്ദര്യയെ റിമാൻഡ് ചെയ്തു.  

എക്സ്റേയിൽ എല്ലാം തെളിഞ്ഞു, യുവതിയുടെ വയറ്റിൽ കണ്ടത് 60ലേറെ കൊക്കെയ്ൻ കാപ്സ്യൂളുകൾ, അറസ്റ്റിൽ
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം
കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്