രാജസ്ഥാൻ കോൺഗ്രസില്‍ പോര് ശക്തം; പ്രവര്‍ത്തകസമിതിയിലേക്ക് അവകാശവാദമുന്നയിച്ച് അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും

Published : Feb 17, 2023, 11:15 AM ISTUpdated : Feb 17, 2023, 11:36 AM IST
രാജസ്ഥാൻ കോൺഗ്രസില്‍ പോര് ശക്തം; പ്രവര്‍ത്തകസമിതിയിലേക്ക് അവകാശവാദമുന്നയിച്ച് അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും

Synopsis

സമിതിയിൽ യുവ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്ന് സച്ചിനെ പിന്തുണക്കുന്നവർ.തരൂരിനായി വാദിക്കുന്നവർക്ക് സച്ചിൻ പൈലറ്റിനെയും ഉൾപ്പെടുത്തണമെന്നാവശ്യം

ദില്ലി: രാജസ്ഥാൻ കോൺഗ്രസിലെ പോര് പ്രവർത്തക സമിതിയിലേക്കും.അവകാശവാദമുന്നയിച്ച് അശോക് ഗലോട്ടും സച്ചിൻ പൈലറ്റും രംഗത്തെത്തി. സമിതിയിൽ യുവ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്ന് സച്ചിനെ പിന്തുണക്കുന്നവർ പറയുന്നു. തരൂരിനായി വാദിക്കുന്നവർ സച്ചിൻ പൈലറ്റിനെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കി. നാമനിര്‍ദ്ദേശം ചെയ്യപ്പെടുമെന്ന ്പ്രതീക്ഷയില്ലെന്നും തരൂര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ നേതൃത്വം നീക്കം  നടത്തുന്നതിനിടെ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്നും  ശശി തരൂര്‍ ആവശ്യപ്പെട്ടു.

പ്ലീനറി സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് കടക്കുമ്പോള്‍ പ്രവര്‍ത്തകസമിതിയിലേക്ക് ശശി തരൂര്‍ പരിഗണിക്കപ്പടുമോയെന്നതാണ് ആകാംക്ഷ. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആയിരത്തിലേറെ വോട്ടുകള്‍ നേടിയ തരൂര്‍  പ്രവര്‍ത്തകസമിതിയിലേക്ക് എന്‍ട്രി പ്രതീക്ഷിച്ചിരുന്നു.  ഔദ്യോഗിക പക്ഷത്തിന് മേല്‍ക്കൈയുള്ള പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് കണ്ടാണ് പിന്മാറ്റം..അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെ ദേശീയ നേതൃത്വത്തിന് തരൂരിനോട് താല്‍പര്യമില്ല. കേരളത്തിലെ പര്യടനം സംസ്ഥാന നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്.

തരൂരിനെ ഒഴിവാക്കരുതെന്ന് ചില എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും  അക്കാര്യം ഗൗരവമായി പരിഗണിച്ചിട്ടില്ല. അതേ സമയം പ്രവര്‍ത്തക സമിതിയിലേക്ക് മത്സരം ഒഴിവാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. സോണിയ ഗാന്ധി അധ്യക്ഷയായ ശേഷം നടന്ന സമ്മേളനങ്ങളിലെല്ലാം മത്സരം ഒഴിവാക്കി അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നുആ രീതി മതിയെന്ന ഭൂരിപക്ഷ അഭിപ്രായത്തെ മറികടന്നാണ്   ഇപ്പോള്‍ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കട്ടെയെന്ന നിലപാട് തരൂര്‍ മുന്‍പോട്ട് വയ്ക്കുന്നത്. 

 

PREV
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി