
ബെംഗളുരു : കർണാടകയിൽ ബജറ്റവതരണ ദിവസമായ ഇന്ന് നിയമസഭയിൽ ചെവിയിൽ പൂ വച്ച് എത്തി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതാണെന്നും ജനങ്ങളെ ചതിക്കാനുള്ള ബജറ്റാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇതോടെ സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെ ഭരണപക്ഷം ബഹളം വച്ചു. ഭരണ പ്രതിപക്ഷ ബഹളം കൂടിയതോടെ ബജറ്റവതരിപ്പിക്കാൻ അനുവദിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. കർണാടക തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുമ്പത്തെ അവസാനത്തെ ബജറ്റാണ് ഇത്. നിരവധി ജനപ്രിയപ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിൽരഹിതരായ സ്ത്രീകൾക്ക് ഓണറേറിയം അടക്കം പ്രഖ്യാപിച്ചേക്കും.
Read More : റെഡ് ക്രസന്റ് സർക്കാരിന് നൽകിയ കത്ത് രൂപരേഖയും ശിവശങ്കറിന്റേത്: സ്വപ്നയുമായുള്ള കൂടുതൽ ചാറ്റുകൾ പുറത്ത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam