പൊടിക്കാറ്റ്; ദില്ലി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു

Published : Jun 12, 2019, 11:01 PM IST
പൊടിക്കാറ്റ്; ദില്ലി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു

Synopsis

പൊടിക്കാറ്റിനെ തുടര്‍ന്ന് ദില്ലിയിലെ അന്തരീക്ഷ താപനിലയില്‍ കുറവ് വന്നിട്ടുണ്ട്.

ദില്ലി: ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചു. ഒരു മണിക്കൂര്‍ നേരത്തേക്കാണ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചത്. ഇതോടെ ചില വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. 

പൊടിക്കാറ്റിനെ തുടര്‍ന്ന് ദില്ലിയിലെ അന്തരീക്ഷ താപനിലയില്‍ കുറവ് വന്നിട്ടുണ്ട്. 48 ഡിഗ്രി സെല്‍ഷ്യസായിരുന്നു തിങ്കളാഴ്ച ദില്ലിയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. എന്നാല്‍ പൊടിക്കാറ്റ് വന്നതോടെ താപനിലയില്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് കുറവ് വന്നു. ദില്ലി ഉള്‍പ്പെടെയുള്ള ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ചെറിയ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

18 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ കാത്തിരിപ്പ്; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം മെയ് മൂന്നാം വാരത്തിൽ
വിജയ് തൂക്കുമോ? അമ്പരപ്പിക്കുന്ന എക്സിറ്റ് പോൾ, ടിവികെ 120 വരെ സീറ്റുകൾ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യ