വാഹനങ്ങളിൽ അമിത ഭാരം കയറ്റി വന്നാൽ കീശ കാലിയാകും, ടോൾ നാലിരട്ടി വരെ; പുതിയ നിബന്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ

Published : Apr 15, 2026, 02:33 PM IST
Toll Plaza

Synopsis

ദേശീയപാതകളിൽ അമിത ഭാരം കയറ്റുന്ന വാഹനങ്ങൾക്ക് ഇന്ന് മുതൽ അധിക ടോൾ നൽകേണ്ടിവരും. ഭാരത്തിന്റെ തോതനുസരിച്ച് നിലവിലെ ടോളിന്റെ ഇരട്ടി മുതൽ നാലിരട്ടി വരെ പിഴ ഈടാക്കും. 

കൊച്ചി: ദേശീയപാതകളിലൂടെ അമിത ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾക്ക് ഇന്ന് മുതൽ കൂടുതൽ ടോൾ ഈടാക്കും. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വ്യവസ്ഥകൾ പ്രകാരം, അനുവദനീയമായ ഭാരത്തിൽ നിന്ന് 10 ശതമാനം വരെ അധിക ഭാരം ഉള്ള വാഹനങ്ങളെ പിഴയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ 10 ശതമാനം മുതൽ 40 ശതമാനം വരെ അധിക ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾ നിലവിലെ ടോൾ നിരക്കിന്റെ ഇരട്ടി അടയ്ക്കേണ്ടി വരും. 40 ശതമാനത്തിൽ കൂടുതലായി അമിത ഭാരം കണ്ടെത്തിയാൽ ടോൾ നിരക്കിന്റെ നാലിരട്ടി വരെ ഈടാക്കും.

അമിത ഭാരം കയറ്റിയ വാഹനങ്ങളുടെ വിവരങ്ങൾ ടോൾ പ്ലാസകളിൽ രേഖപ്പെടുത്തുകയും അത് വഹാൻ പോർട്ടലിലേക്ക് കൈമാറുകയും വേണമെന്ന് നിർദേശിച്ചിട്ടുണ്ട്. ടോൾ പ്ലാസകളിൽ വാഹനങ്ങളുടെ തൂക്കം പരിശോധിക്കുന്ന സംവിധാനം ഇല്ലെങ്കിൽ അധിക ടോൾ ഈടാക്കരുതെന്നും നിർദേശമുണ്ട്. ഫാസ് ടാഗ് വഴിയോ യുപിഐ വഴിയോ അല്ലെങ്കിൽ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന മറ്റ് ഇലക്ട്രോണിക് പേയ്മെന്റ് മാർഗങ്ങൾ വഴിയോ മാത്രമേ ടോൾ ഈടാക്കാവൂ. ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് അതിനുള്ള പിഴയും കൂടാതെ ബാധകമാകും എന്നും ഉത്തരവിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മുസ്ലിം സ്ഥാനാർഥിയെ നിർത്തിയില്ല, ദാവൺ​ഗരെ ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ തോൽപ്പിക്കാൻ ശ്രമിച്ചു'; സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ നീക്കി
ബിഹാറിൽ മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിന് മോദി എത്തിയില്ല, ഉപമുഖ്യമന്ത്രിമാരും ചുമതലയേറ്റു