വിവാഹത്തിൽ 50ലധികം പേർ പങ്കെടുത്താൽ 10,000 രൂപ പിഴ; പകർച്ചവ്യാധി ഓർഡിനൻസുമായി രാജസ്ഥാൻ

By Web TeamFirst Published May 4, 2020, 4:48 PM IST
Highlights

പൊതു സ്ഥലത്ത് തുപ്പുക, പൊതു സ്ഥലത്തും ജോലിസ്ഥലത്തും മാസ്ക് ധരിക്കാതിരിക്കുക എന്നിവയ്ക്ക് 200 രൂപയാണ് പിഴ. പരസ്യമായി മദ്യം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ 500 രൂപയാകും പിഴയായി ഈടാക്കുക. 

ജയ്പൂർ: കൊവിഡിന് പിന്നാലെ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് കടുത്ത പിഴ ഈടാക്കാൻ രാജസ്ഥാൻ. സാമൂഹിക അകലം പാലിക്കാത്തവരിൽ നിന്നും പിഴ ഈടാക്കാനാണ് തീരുമാനം. രാജസ്ഥാൻ പകർച്ചവ്യാധി ഓർഡിനൻസ് 2020ലെ നിർദേശങ്ങളനുസരിച്ചാണ് നടപടി.

ഓർഡിനൻസ് പ്രകാരം സാമൂഹിക അകലം ലംഘിക്കുന്നവർക്ക് 100 രൂപയാണ് പിഴ. പൊതുസ്ഥലത്ത് പരസ്പരം കുറഞ്ഞത് ആറടി അകലമെങ്കിലും പാലിക്കണമെന്നാണ് നിർദ്ദേശമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. അതേയമയം, വിവാഹം പോലുള്ള പരിപാടികളിൽ 50ൽ അധികം പേർ പങ്കെടുത്താൽ 10,000 രൂപയാണ് പിഴയായി ഈടാക്കുക.

സബ്ഡിവിഷണൽ മജിസ്ട്രേറ്റിനെ അറിയിക്കാതെ വിവാഹമോ മറ്റ് പരിപാടികളോ നടത്തിയാലും ഇത്തരം ആഘോഷങ്ങളിൽ സാമൂഹിക അകലം പാലിക്കാതിരുന്നാലും 5,000 രൂപ പിഴ ഈടാക്കാനും നിർദേശമുണ്ട്. പാൻ, ഗുട്ക, പുകയില ഉത്‍പ്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തിയാൽ 1000 രൂപ പിഴ ഈടാക്കും. 

കൂടാതെ കടകളിൽ മാസ്ക് ധരിക്കാതെ എന്ത് വിൽപ്പന നടത്തിയാലും 500 രൂപ പിഴ ഈടാക്കും. പൊതു സ്ഥലത്ത് തുപ്പുക, പൊതു സ്ഥലത്തും ജോലിസ്ഥലത്തും മാസ്ക് ധരിക്കാതിരിക്കുക എന്നിവയ്ക്ക് 200 രൂപയാണ് പിഴ. പരസ്യമായി മദ്യം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ 500 രൂപയാകും പിഴയായി ഈടാക്കുക. 

click me!