ഹേമന്ത് സോറനെ ജാതീയമായി അധിക്ഷേപിച്ചു: ബിജെപി മുന്‍ മുഖ്യമന്ത്രിക്കെതിരെ കേസ്

By Web TeamFirst Published Dec 27, 2019, 8:40 AM IST
Highlights

രഘുബറിന്റെ പരാമര്‍ശം മാനസികമായി വല്ലാതെ വിഷമിപ്പിക്കുന്നതാണെന്നും ആദിവാസി കുടുംബ്തില്‍ ജനിച്ചത് തെറ്റാണോ എന്ന് ഹേമന്ത് ചോദിച്ചു. 

ജംതാട: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധ്യക്ഷനും നിയുക്ത മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ രഘുബര്‍ദാസിനെതിരെ കേസെടുത്തു. ഹേമന്ത് സോറന്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. 
ജംതാടയില്‍ വെച്ച് നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ വെച്ചാണ് രഘുബര്‍ ദാസ് ഹേമന്ത് സോറനെതിരെ ജാതി അധിക്ഷേപം നടത്തിയത്. 

രഘുബറിന്റെ പരാമര്‍ശം മാനസികമായി വല്ലാതെ വിഷമിപ്പിക്കുന്നതാണെന്നും ആദിവാസി കുടുംബ്തില്‍ ജനിച്ചത് തെറ്റാണോ എന്ന് ഹേമന്ത് ചോദിച്ചു. പട്ടിക ജാതി-പട്ടിക വിഭാഗങ്ങള്‍ക്കെടതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമ പ്രകാരമാണ് രഘുബറിനെതിരെ കേസെടുത്തിരിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത തിരിച്ചടിയാണ് ജാര്‍ഖണ്ഡില്‍ നേരിട്ടത്. 81 അംഗ നിയമസഭയില്‍ ബിജെപിക്ക് 25 സീറ്റേ നേടാനായുള്ളൂ. 47 സീറ്റ് നേടിയ ജെ.എംഎം-കോണ്‍ഗ്രസ് -ആര്‍.ജെ.ഡി മഹാസഖ്യം സ്ഥാനത്ത് അധികാരം നേടി. ജെ.വി.എമ്മിന്‍റെ മൂന്ന് അംഗങ്ങള്‍ കൂടി മഹാസഖ്യത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെ, ഭരണമുന്നണിയുടെ അംഗസംഖ്യ 50 ആയി.

നിയമസഭ തെരഞ്ഞെടുപ്പില്‍ ലക്ഷ്മണ്‍ ഗിലുവയും ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസും പരാജയപ്പെട്ടിരുന്നു. ജെ.എം.എം സ്ഥാനാര്‍ത്ഥി സുഖ്‌റാം ഓറാനോട് 12,234 വോട്ടുകള്‍ക്കാണ് ഗിലുവ പരാജയപ്പെട്ടത്.
 

click me!