
മുംബൈ: ആര്‍എസ്എസിനെതിരെ (RSS) പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ (Javed Akhtar) പൊലീസ് (police) കേസെടുത്തു. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ സന്തോഷ് ദുബേയുടെ (Santosh dubey) പരാതിയില്‍ മുലുന്ദ് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ (FIR)രജിസ്റ്റര്‍ ചെയ്തത്. ഐപിസി 500ാം വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.
വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തി തെറ്റായ കാര്യങ്ങള്‍ സംസാരിച്ചുവെന്നാണ് പരാതി. പരാതിക്ക് മുമ്പ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ജാവേദ് അക്തറിന് നോട്ടീസ് അയച്ചിരുന്നു. ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭീകര സംഘടനയായ താലിബാനുമായി ആര്‍എസ്എസിനെ ജാവേദ് അക്തര്‍ താരതമ്യപ്പെടുത്തിയിരുന്നു. ജാവേദ് അക്തര്‍ ആര്‍എസ്എസ് സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്നും നിയമപ്രകാരം ശിക്ഷിക്കപ്പെടണമെന്നും പരാതിക്കാരന്‍ നോട്ടീസില്‍ വ്യക്തമാക്കി.
അപകീര്‍ത്തി പരാമര്‍ശത്തില്‍ ജാവേദ് അക്തര്‍ മാപ്പ് പറയണമെന്നാണ് താന്‍ നോട്ടീസിലൂടെ ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് അദ്ദേഹം തയ്യാറാകാത്തതിനെ തുടര്‍ന്ന് പൊലീസിനെ സമീപിച്ചതെന്നും പരാതിക്കാരന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam