
ദില്ലി: ദില്ലിയിൽ ഇന്നലെ തീപിടുത്തമുണ്ടായ അനജ് മണ്ടിയിലെ കെട്ടിടത്തിൽ വീണ്ടും തീപിടുത്തം. നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടുത്തം ഗുരുതരമല്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഇന്നലെയുണ്ടായ അപകടത്തിൽ 43 പേർ മരിച്ചിരുന്നു.
മധ്യ ദില്ലിയിലെ റാണി ഝാൻസി റോഡിൽ ഞായറാഴ്ച പുലര്‍ച്ചെയാണ് ബാഗ് നിർമാണ ഫാക്ടറിയിൽ തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തം ഉണ്ടായ സമയത്ത് ഫാക്ടറിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ട് ലക്ഷവും ദില്ലി സർക്കാർ പത്ത് ലക്ഷവും സഹായധനം നൽകും. പരിക്കേറ്റവരുടെ ചികിത്സ സഹായം സർക്കാർ ഏറ്റെടുക്കും. സംഭവത്തില്‍ ദില്ലി സർക്കാർ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam