
മുംബൈ: മുംബൈ ധാരാവിയിലുണ്ടായ തീപ്പിടിത്തത്തിൽ ആറു പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലു മണിയോടെ ധാരാവി അശോക് മിൽ കോംമ്പൗണ്ടിലാണ് തീപടർന്നത്. ധാരാവിയിലെ ജനവാസ കേന്ദ്രത്തിൽ നിന്നും മാറി വ്യവസായ മേഖലയിലായിരുന്നു അപകടം. ചെറുകിട വ്യവസായങ്ങൾ ഏറെയുളള മേഖലയിലെ വസ്ത്ര നിർമ്മാണ ശാലയ്ക്കാണ് ആണ് ആദ്യം തീപിടിച്ചത്. പിന്നാലെ മൂന്നു നില കെട്ടിടം പൂർണമായി അഗ്നിക്കിരയായി. മുംബൈ ഫയർ ബ്രിഗേഡിന്റെ പത്തു യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തെകുറിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam