
ദില്ലി: ഫരീദാബാദിലെ സ്വകാര്യ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ഫരീദാബാദിലെ ദബുവാ കോളനിയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
കെട്ടിടത്തിന്‍റെ മുകളിലെ നിലയിൽ പ്രവർത്തിക്കുകയായിരുന്ന എഎൻഡി കോൺവെന്‍റ് സ്കൂളിലെ രണ്ട് കുട്ടികളും അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. മുകളിൽ നിന്ന് പടർന്ന തീ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന തുണി സംഭരണശാലയിലേക്കും വ്യാപിച്ചു.
അവധിക്കാലമായതിനാൽ കോൺവെൻറിൽ കുട്ടികൾ കുറവായിരുന്നത് വൻ അപകടമൊഴിവാക്കി. അഗ്നിശമനസേനയെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ സൂററ്റിൽ കോച്ചിങ് സെൻററിലുണ്ടായ തീപിടിത്തത്തിൽ വിദ്യാർത്ഥികളുൾപ്പെടെ 20 പേർ കൊല്ലപ്പെട്ടിരുന്നു. സൂറത്തിലേതിന് സമാനമായി അഗ്നിശമനസേന സ്ഥലത്തെത്താൻ വൈകിയത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയെന്ന് പരിസരവാസികൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam