
ചെന്നൈ: ലാൻഡ് ചെയ്യാൻ തുടങ്ങുന്നതിനിടെ ചരക്ക് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. മലേഷ്യയിൽ നിന്നും ചെന്നൈയിലേക്ക് എത്തിയ വിമാനത്തിന്റെ നാലാമത്തെ എഞ്ചിനിലാണ് തീ പീടിച്ചത്. തീപിടിത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പൈലറ്റ് എയർ ട്രാഫിക് വിഭാഗത്തിന് വിവരം നൽകി പെട്ടെന്ന് തന്നെ വിമാനം ലാൻഡ് ചെയ്തു. തയ്യാറായി നിന്ന അഗ്നിശമന ടീം അതിവേഗം തീയണച്ച് വൻ അപകടം ഒഴിവാക്കി. മലേഷ്യൻ നഗരമായ ക്വാലാലംപൂരിൽ നിന്നും എത്തിയ ചരക്കു വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വ്യക്തമല്ല.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പൈലറ്റിന്റെ ആത്മവിശ്വാസമാണ് എമർജൻസി ലാൻഡിങ് ഒഴിവാക്കിയത്. ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സംഭവത്തിൽ എയർ പോർട് സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങിയതായി വാർത്താ ഏജൻസിയായ പിടിഐ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam