ശ്രീനഗറിൽ സുരക്ഷാ സേനക്ക് നേരെ ഭീകരാക്രമണം; സ്ഥലത്ത് അതീവ ജാഗ്രത

By Web TeamFirst Published Nov 5, 2021, 3:52 PM IST
Highlights

ബെമിനയിലെ എസ് കെ ഐ എം എസ് ആശുപത്രിക്ക് സമീപമാണ് ആക്രമണം നടന്നത്. സ്ഥലത്ത് അതീവ ജാഗ്രത പ്രഖ്യപിച്ചിട്ടുണ്ട്.

ശ്രീന​ഗർ: ജമ്മു കശ്മീരിലെ  (Jammu and Kashmir) ശ്രീനഗറില്‍ സുരക്ഷ സേനക്ക് നേരെ വീണ്ടും ഭീകരാക്രമണം (terrorist attack). ബെമീനയിലെ എസ്‍കെഐഎംഎസ് ആശുപത്രിക്ക് സമീപമുണ്ടായിരുന്ന സുരക്ഷ സേനക്ക് നേരെ ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്ത് അതീവ ജാഗ്രത തുടരുകയാണ്.

വലിയ ആക്രമണം ഉണ്ടായില്ലെന്നും സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ഭീകരര്‍ ആള്‍ക്കൂട്ടത്തിലൂടെ രക്ഷപ്പെട്ടതായും ശ്രീനഗർ പൊലീസ് അറിയിച്ചു. ഭീകരർക്കായി സിആര്‍പിഎഫും പൊലീസും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ പൂഞ്ചില്‍ സൈനീകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ മലയാളി അടക്കം 11 സൈനീകരാണ് വീരമൃത്യു വരിച്ചത്. ഇതോടൊപ്പം സാധാരണക്കാരെ ലക്ഷ്യമിട്ട് നഗരപ്രദേശങ്ങളിലും ഭീകരര്‍ ആക്രമണം നടത്തുന്നുണ്ട്. ഒക്ടോബർ മാസം മാത്രം 11 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.

Terrorists fire on the security forces at SKIMS Medical College Hospital in Bemina, Srinagar; Search operation launched

(visuals deferred by unspecified time) pic.twitter.com/rOJwR4BIii

— ANI (@ANI)
click me!