കൊവിഡ് 19: അ​ഗർത്തലയിൽ ഒരു സ്ത്രീക്ക് രോ​ഗബാധ സ്ഥിരീകരിച്ചു; ത്രിപുരയിലെ ആദ്യ കൊവിഡ് കേസ്

Web Desk   | Asianet News
Published : Apr 07, 2020, 11:17 AM IST
കൊവിഡ് 19: അ​ഗർത്തലയിൽ ഒരു സ്ത്രീക്ക് രോ​ഗബാധ സ്ഥിരീകരിച്ചു; ത്രിപുരയിലെ ആദ്യ കൊവിഡ് കേസ്

Synopsis

ജനങ്ങളോട് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും രോ​ഗിക്കാവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാകുമെന്നും മുഖ്യമന്ത്രി ബിപ്ലബ് ദേബ് പറഞ്ഞു. അ​ഗർത്തല ​ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഇവർ ചികിത്സയിലാണ്. 


അ​ഗർത്തല: അ​ഗർത്തലയിൽ 44 വയസ്സുള്ള സ്ത്രീക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ത്രിപുരയിലെ ആദ്യത്തെ കൊവിഡ് 19 ബാധയെന്ന് അധികൃതർ വ്യക്തമാക്കി. വിദേശയാത്രയ്ക്ക് ശേഷം തിരികെ എത്തിയതാണ് ഇവർ. ഉദയ്പൂരിലെ ​ഗോമതി ജില്ലാ സ്വദേശിയാണ് ഈ സ്ത്രീ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചുമയും പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സർക്കാർ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇവർ വിദേശയാത്ര നടത്തിയിരുന്നതായി അധികൃതർ അറിയിച്ചു. എന്നാൽ യാത്രയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. ജനങ്ങളോട് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും രോ​ഗിക്കാവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാകുമെന്നും മുഖ്യമന്ത്രി ബിപ്ലബ് ദേബ് പറഞ്ഞു. അ​ഗർത്തല ​ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഇവർ ചികിത്സയിലാണ്. 

ത്രിപുരയിൽ നിന്നും എട്ടുപേർ ദില്ലിയിലെ നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇവരാരും തന്നെ സംസ്ഥാനത്തേയ്ക്ക് തിരികെ എത്തിയില്ല. കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവർ മറ്റ് പല സ്ഥലങ്ങളിലായി ക്വാറന്റൈനിൽ കഴിയുകയാണന്ന് അികൃതർ വ്യക്തമാക്കി. ഇവരിൽ രണ്ട് പേർ ദില്ലിയിലും നാലുപേർ ഉത്തർപ്രദേശിലും രണ്ട് പേർ ബിക്കാനീറിലും ചികിത്സയിൽ കഴിയുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3 രൂപ വരെ കുറയും, വിലക്കുറവ് ജനുവരി 1 മുതൽ; വമ്പൻ തീരുമാനമെടുത്ത് കേന്ദ്രം, രാജ്യത്ത് സിഎൻജി, പിഎൻജി വില കുറയ്ക്കാൻ താരിഫ് പരിഷ്കരണം
'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം