ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published : Apr 07, 2020, 11:00 AM IST
ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Synopsis

ഇതുവരെ 868 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്ര സർക്കാരിന് വെല്ലുവിളിയാവുന്നു. ഇന്ന് ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ധാരാവിയിൽ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ അച്ഛനും സഹോദരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ച. 38 കാരിയായ ഒരു യുവതിയുടെ  കുടുംബാംഗങ്ങളാണ് ഇവർ.  ഇതോടെ ധാരാവിയിൽ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം ഏഴായി. ഇതിലൊരാൾ നേരത്തെ മരണപ്പെട്ടിരുന്നു. ഇതുവരെ 868 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരിൽ അഞ്ഞൂറിലേറെ പേർ മുംബൈയിൽ നിന്നുമാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫറൂഖ് അബ്ദുള്ളയ്ക്കും കശ്മീര്‍ ഉപമുഖ്യമന്ത്രിയ്ക്കും നേരെ വധശ്രമം; വിവാഹവേദിയിൽ വെടിയുതിർത്ത് അക്രമി, അത്ഭുതകരമായി രക്ഷപ്പെട്ട് നേതാക്കൾ
രാജ്യത്തെ എൽപിജി പ്രതിസന്ധി: സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം, പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി