ക്യാൻസർ ചികിത്സയിൽ ഇത് പുതുവിപ്ലവം; ഇന്ത്യയിൽ വികസിപ്പിച്ച 'കാർ-ടി' ചികിത്സയിലൂടെ ആദ്യ രോഗി ക്യാൻസർ മുക്തനായി

Published : Feb 09, 2024, 08:13 PM IST
ക്യാൻസർ ചികിത്സയിൽ ഇത് പുതുവിപ്ലവം; ഇന്ത്യയിൽ വികസിപ്പിച്ച 'കാർ-ടി' ചികിത്സയിലൂടെ ആദ്യ രോഗി ക്യാൻസർ മുക്തനായി

Synopsis

ജനിതക എഞ്ചിനീയറിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ രക്ത കോശത്തിൽ മാറ്റം വരുത്തി, ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ഉപയോഗിച്ച് തന്നെ ക്യാൻസർ രോഗത്തെ നശിപ്പിക്കുന്നതാണ് രീതി.

ദില്ലി: ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത 'കാര്‍-ടി കോശ ചികിത്സയിലൂടെ' (CAR-T Cell Therapy) ആദ്യ രോഗി ക്യാൻസര്‍ മുക്തനായി. അടുത്തിടെയാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാന്‍ഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഈ ചികിത്സാ രീതി വാണിജ്യ അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ അനുമതി നൽകിയത്. ക്യാൻസർ രോഗത്തെ പ്രതിരോധിക്കാവുന്ന തരത്തിലേക്ക് രോഗിയുടെ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയെ തന്നെ പുനർസജ്ജമാക്കുന്നതാണ് ഈ ചികിത്സാ രീതിയുടെ ഉള്ളടക്കമെന്ന് വിദഗ്ധര്‍ പറയുന്നു. ഡൽഹി സ്വദേശിയായ ഉദരരോഗ വിദഗ്ധൻ ഡോ. (കേണൽ) വി.കെ ഗുപ്തയാണ് ഈ ചികിത്സയിലൂടെ ക്യാൻസ‍ർ മുക്തനായ ആദ്യ രോഗി. വിദേശത്ത് നാല് കോടിയോളം രൂപ ചെലവ് വരുന്ന ഈ ചികിത്സ 42 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തിന് ഇന്ത്യയിൽ ലഭ്യമായത്.

ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയിൽ സുപ്രധാന പങ്കുവഹിക്കുന്ന ശ്വേത രക്താണുവാണ് ടി - കോശങ്ങള്‍. ഇവയെ ജനിതക സാങ്കേതിക വിദ്യയിലൂടെ ക്യാൻസര്‍ കോശങ്ങളെ നശിപ്പിക്കാൻ പ്രാപ്തമാക്കി മാറ്റുകയാണ് 'കാര്‍-ടി' സെൽ ചികിത്സയിൽ ചെയ്യുന്നത്. ഇതിനായി രോഗിയുടെ ശരീരത്തിൽ നിന്ന് ടി-കോശങ്ങളെ ശേഖരിച്ച് അവയിൽ ലബോറട്ടറിൽ വെച്ച് മാറ്റം വരുത്തും. കൈമറിക് ആന്റിജൻ റിസപ്റ്റർ (Chimeric Antigen Receptor - CAR) എന്ന പ്രത്യേക പ്രോട്ടീൻ പ്രവര്‍ത്തന സജ്ജമാക്കുന്ന പ്രക്രികയയാണ് ലബോറട്ടറിയിൽ ജനിതക സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെയ്യുന്നത്. തുടർന്ന് ഇത്തരത്തിൽ മാറ്റം വരുത്തിയ ടി-കോശങ്ങളെ രോഗിയുടെ ശരീരത്തിൽ തന്നെ തിരികെ നിക്ഷേപിക്കും. ഈ കോശങ്ങള്‍ ക്യാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുന്നതാണ് ചികിത്സാ രീതി.

2023 ഒക്ടോബർ മാസമാണ്, ഇന്ത്യയിൽ മരുന്നുകള്‍ക്ക് അംഗീകാരം നൽകുന്ന സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO)ഇന്ത്യയിൽ CAR-T ചികിത്സയ്ക്ക് വാണിജ്യ അടിസ്ഥാനത്തിൽ അനുമതി നൽകിയത്. CAR-T സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ ഇമ്യൂണോആക്ട് (ImmunoACT) എന്ന  കമ്പനി പ്രദേശികമായി വികസിപ്പിച്ച  NexCAR19 എന്ന ചികിത്സയാണ് ഇവിടെ നൽകുന്നത്. ബോംബൈ ഐഐടിയുടെയും ടാറ്റ മെമ്മോറിയൽ ആശുപത്രിയുടെയും പിന്തുണയോടെ സ്ഥാപിതമായ കമ്പനിയാണ് ഇമ്യൂണോആക്ട്. ബി-കോശ ക്യാൻസറുകളെന്ന് അറിയപ്പെടുന്ന ലുക്കീമിയ, ലിംഫോമ (Leukaemia, Lymphoma) തുടങ്ങിയവയ്ക്ക് ഫലപ്രദമാണ് ഈ ചികിത്സയെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. രാജ്യത്തെ 10 നഗരങ്ങളിലുള്ള മുപ്പതിലധികം ആശുപത്രികളിൽ ഈ ചികിത്സ നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്. 15 വയസിന് മുകളിൽ പ്രായമുള്ള ക്യാൻസർ രോഗികള്‍ക്കാണ് ഈ ചികിത്സ സ്വീകരിക്കാനാവുന്നതെന്നും വിദഗ്ധ‍ർ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിന്റെ മിന്നൽ പ്രതിഷേധത്തിന്റെ കാരണം, വെളിപ്പെടുത്തി രാഹുൽ, വീഡിയോ സന്ദേശം
'രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി, പ്രതിപക്ഷ നേതാവ് പദവിക്ക് ചേരാത്ത പ്രവർത്തി'; രൂക്ഷവിമർശനവുമായി ബിജെപി അധ്യക്ഷൻ