
ഇസ്ലാമാബാദ്: കറാച്ചി തുറമുഖം ഇന്ത്യൻ നാവികസേന ആക്രമിച്ചെന്ന് സമൂഹ മാധ്യമമായ എക്സിലൂടെ അറിയിച്ച കറാച്ചി തുറമുഖ അധികൃതർ പിന്നീട് തിരുത്തി. എക്സ് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നാണ് പിന്നീട് വന്ന വിശദീകരണം. കറാച്ചി തുറമുഖം ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് പിന്നീട് പാകിസ്ഥാനും അറിയിച്ചു. കറാച്ചി തുറമുഖത്തെ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇന്ത്യൻ നാവികസേനയും അറിയിച്ചിട്ടില്ല. അതേസമയം ഇന്ത്യയുടെ ഐഎൻഎസ് വിക്രാന്ത് നിതാന്ത ജാഗ്രതയിലാണ്. ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് നാവികസേന അറിയിച്ചു.
പാക് മണ്ണിൽ ഇന്ത്യ കനത്ത പ്രഹരം നടത്തി. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിന്‍റെ 20 കിലോമീറ്ററിന് അടുത്ത് സ്ഫോടനമുണ്ടായി. ഇസ്ലാമാബാദിലും സിയാൽകോട്ടിലും ലാഹോറിലും ഇന്ത്യയുടെ ഡ്രോണുകളെത്തി. നാല് പാക് പോർവിമാനങ്ങൾ ഇന്ത്യ വീഴ്ത്തി. കച്ചിൽ മൂന്ന് ഡ്രോണുകളും തടുത്തു. സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം എന്ന നിലപാട് കേന്ദ്രം സർക്കാർ ആവർത്തിച്ചു
.