ഇന്ത്യൻ ചരിത്രത്തിൽ ആദ്യം, രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമായി, ചരിത്രമെഴുതി തമിഴ്നാട്

Published : Apr 12, 2025, 11:44 PM IST
ഇന്ത്യൻ ചരിത്രത്തിൽ ആദ്യം, രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമായി, ചരിത്രമെഴുതി തമിഴ്നാട്

Synopsis

സവിശേഷാധികാരത്തിലൂടെ സുപ്രീം കോടതി ബില്ലുകൾ അംഗീകരിച്ചതിനെ തുടർന്നാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ഈ ബില്ലുകൾ നിയമമാക്കാൻ രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പിനായി സ്റ്റാലിൻ സർക്കാർ കാത്തുനിന്നില്ല

ചെന്നൈ: നാല് കൊല്ലമായി ഗവർണർ തടഞ്ഞുവെച്ച 10 ബില്ലുകൾ ഒറ്റയടിക്ക് നിയമമായപ്പോൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കൂടിയാണ് തമിഴ്നാട് എഴുതിച്ചേർത്തത്. രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമം ആകുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ്. 2020 മുതൽ ഗവർണർ ആർ എൻ രവി തടഞ്ഞുവച്ച 10 ബില്ലുകളാ് ഇന്ന് തമിഴ്നാട്ടിൽ ഒറ്റയടിക്ക് നിയമമായി. സവിശേഷാധികാരത്തിലൂടെ സുപ്രീം കോടതി ബില്ലുകൾ അംഗീകരിച്ചതിനെ തുടർന്നാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ഈ ബില്ലുകൾ നിയമമാക്കാൻ രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പിനായി സ്റ്റാലിൻ സർക്കാർ കാത്തുനിന്നില്ല. സുപ്രീം കോടതി ഉത്തരവ് വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തതിന് പിന്നാലെയാണ് സർക്കാർ ചരിത്രപരമായ വിജ്ഞാപനം പുറത്തിറക്കിയത്. സർവ്വകലാശാലകളുമായി ബന്ധപ്പെട്ട ബില്ലുകളാണ് ഇന്ന് നിയമമായവയെല്ലാം.

അതിനിടെ കേരളത്തിൽ നിന്നുള്ള വാർത്ത ബില്ലുകളിൽ തീരുമാനത്തിന് സമയപരിധി വെച്ച സുപ്രീം കോടതി വിധിയെ വിമർശിച്ച ഗവർണർ ആർലേക്കർക്കെതിരെ സി പി എമ്മും സി പി ഐയും വിമർശനവുമായി രംഗത്തെത്തി എന്നതാണ്. വിധിയുടെ അന്തസത്ത ഉൾക്കൊള്ളാൻ ഗവർണർ തയ്യാറാകണമെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി ആവശ്യപ്പെട്ടു. ഗവർണർ ബി ജെ പിയുടെ കണ്ണട മാറ്റണമെന്നായിരുന്നു സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. സർക്കാറും പുതിയ ഗവർണറും തമ്മിലെ സമവായ ലൈൻ മാറുന്നതിന്‍റെ സൂചനയായാണ് ഇതിനെ രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വഴിയിലേക്ക് ആർലേക്കറും എത്തുന്നുവെന്നാണ് എൽ ഡി എഫ് വിലയിരുത്തൽ.

ട്രംപിന്‍റെ അടുത്ത കടുംവെട്ട്! എട്ടിന്‍റെ പണി കിട്ടുക ശാസ്ത്രജ്ഞർക്കും നാസക്കും! 49% വെട്ടിക്കുറയ്ക്കൽ

വിശദവിവരങ്ങൾ ഇങ്ങനെ

തമിഴ്നാടിന്‍റെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ചരിത്രവിധിയെങ്കിലും കേരളവും വിധിക്ക് ശേഷം വലിയ ആവേശത്തിലാണ്. ഗവർണർമാർക്ക് മാത്രമല്ല ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും സമയപരിധി വേണമെന്നത് കേരളത്തിന്‍റെ ആവശ്യമായിരുന്നു. സംസ്ഥാന സർക്കാറിന്‍റെ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ഗവർണർ ആർലേക്കറുടെ വിമർശനത്തെ പരസ്യമായി തള്ളുകയായിരുന്നു സി പി എം. പുതിയ ജനറൽ സെക്രട്ടറി തന്നെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത് ശ്രദ്ധേയമായി. പിണറായി സർക്കാർ - ആർലേക്കർ ഗവർണർ മധുവിധുക്കാലം തീരുന്നു എന്നാണ് കോടതി വിധിക്കെതിരായ ആർലേക്കറുടെ വിമർശനം കാണിക്കുന്നത്. സ്വകാര്യ സർവ്വകലാശാല ബില്ലിൽ അടക്കം രാജ്ഭവൻ എളുപ്പത്തിൽ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയും സർക്കാറിന് മങ്ങുകയാണ്. കേരളത്തിന്‍റെ ഹർജിയിൽ സുപ്രീം കോടതി തീരുമാനം അറിഞ്ഞ ശേഷം രാഷ്ട്രപതി തള്ളിയ ബില്ലുകൾ വീണ്ടും പാസാക്കാനുള്ള ആലോചന കൂടിയുണ്ട് സർക്കാറിന്. ഗവർണറുടെ ഉടക്ക് പുതിയ തലവേദനയാകുമെന്നാണ് സർക്കാർ കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്