തടാകത്തില്‍ നീന്താനിറങ്ങിയ രണ്ട് പേര്‍ മുങ്ങിപ്പോയി, രക്ഷപ്പെടുത്താനുള്ള ശ്രമം പാളി; 5പേര്‍ മുങ്ങിമരിച്ചു

Published : May 14, 2023, 11:12 AM IST
തടാകത്തില്‍ നീന്താനിറങ്ങിയ രണ്ട് പേര്‍ മുങ്ങിപ്പോയി, രക്ഷപ്പെടുത്താനുള്ള ശ്രമം പാളി; 5പേര്‍ മുങ്ങിമരിച്ചു

Synopsis

ഇവരോടൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ഇവരെ രക്ഷിക്കാനായി തടാകത്തിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ ഇവരും മുങ്ങിപ്പോവുകയായിരുന്നു.

ബോട്ടാട്: ഗുജറാത്തിലെ കൃഷ്ണ സാഗര്‍ തടാകത്തില്‍ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. ശനിയാഴ്ചയാണ് സംഭവം. ഗുജറാത്തിലെ കൃഷ്ണസാഗര്‍ തടാകത്തിലാണ് അപകടം. ശനിയാഴ്ച തടാകത്തില്‍ നീന്തുകയായിരുന്നു രണ്ട് കുട്ടികള്‍ പെട്ടന്ന് മുങ്ങിപ്പോവുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ഇവരെ രക്ഷിക്കാനായി തടാകത്തിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ ഇവരും മുങ്ങിപ്പോവുകയായിരുന്നു. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം. മരിച്ചവര്‍ എല്ലാവരും പ്രായപൂര്‍ത്തിയാവാത്തവരാണ്. 

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചപ്പോഴേയ്ക്കും അഞ്ച് പേരും തടാകത്തിലേക്ക് മുങ്ങിപ്പോയിരുന്നു. മരിച്ചവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 16 മുതല്‍ 17 വരെ പ്രായമുള്ളവരാണ് അപകടത്തില്‍പ്പെട്ടവരെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ബോട്ടാട് എസ് പി കിഷോര്‍ ബലോലിയ വിശദമാക്കി. 

എറണാകുളം വടക്കന്‍ പറവൂരില്‍ അവധിക്കാലത്ത് ബന്ധുവീട്ടിലെത്തിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചത് ഇന്നലെയാണ്. പല്ലന്‍തുരുത്തില്‍ മുസ്‌രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്. നാലും അഞ്ചും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് മരിച്ചത്. ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ കുട്ടികള്‍ ഉച്ചയോടെ പുഴയിലേക്ക് പോവുകയായിരുന്നു.

പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരികളായ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

എന്നാൽ ഏറെ നേരമായിട്ടും കുട്ടികള്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചപ്പോള്‍ പുഴക്കരയില്‍ കുട്ടികളുടെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി ഏഴേമുക്കാലോടെ ആദ്യമൃതദേഹം ലഭിക്കുകയായിരുന്നു. പിന്നാലെ മുങ്ങൽവിദ​ഗ്ധരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മറ്റ് രണ്ട് പേരടെ മൃതദേഹം ലഭിച്ചത്.  

വീണ്ടും കണ്ണീർ, ആലപ്പുഴയിൽ കൂട്ടുകാർക്കൊപ്പം ആറ്റിൽ നീന്തുന്നതിനിടെ ദുരന്തം, വിദ്യാർഥി മുങ്ങിമരിച്ചു

'മീനിന് തീറ്റ കൊടുക്കാൻ പോയ മകളെ കാണാനില്ല, കുളത്തിൽ ചെരുപ്പ്'; പടുതാകുളത്തിൽ വീണ് 16 കാരിക്ക് ദാരുണാന്ത്യം

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'