കര്‍ണാടകത്തില്‍ കൊവിഡ് മരണം അഞ്ച്, പുതിയ ആറ് രോഗികള്‍; തെലങ്കാനയില്‍ പ്രത്യേക ശ്മശാനം

By Web TeamFirst Published Apr 9, 2020, 12:10 AM IST
Highlights

കര്‍ണാടകത്തിലെ എംഎല്‍എമാരുടെ ശമ്പളം 30 ശതമാനം കുറച്ചു. തെലങ്കാനയില്‍ ഇന്ന് 49 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു...
 

കര്‍ണാടകത്തില്‍ കൊവിഡ് മരണം അഞ്ചായി. കലബുറഗിയില്‍ 65കാരന്‍ മരിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടും ഇയാളെ നിരീക്ഷണത്തിലാക്കാതിരുന്ന സ്വകാര്യ  ആശുപത്രിക്കെതിരെ കേസെടുത്തു. ഇന്ന് ആറ് പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.  കൊവിഡ് ബാധിതരില്ലാത്ത പന്ത്രണ്ട് ജില്ലകളില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് ആലോചിക്കുന്നതായി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു. 

കേന്ദ്രനിര്‍ദേശം അനുസരിച്ചായിരിക്കും തീരുമാനം. കര്‍ണാടകത്തിലെ എംഎല്‍എമാരുടെ ശമ്പളം 30 ശതമാനം കുറച്ചു. തെലങ്കാനയില്‍ ഇന്ന് 49 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്‌കരിക്കാന്‍ പ്രത്യേക ശ്മശാനം തയ്യാറാക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു. 

30 ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്താന്‍ ഹൈദരാബാദിനോട് ചേര്‍ന്ന നാല് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആന്ധ്രാപ്രദേശില്‍ 19 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അനന്ത്പൂരില്‍ രണ്ട് ഡോക്ടര്‍മാരും നാല് നഴ്‌സുമാരും രോഗബാധിതരായി


 

click me!