കശ്മീരില്‍ അഞ്ച് മുന്‍ എംഎല്‍എമാര്‍ക്ക് മോചനം; മുന്‍ മുഖ്യമന്ത്രിമാരുടെ രാഷ്ട്രീയ തടവ് തുടരുന്നു

Published : Dec 30, 2019, 06:21 PM IST
കശ്മീരില്‍ അഞ്ച് മുന്‍ എംഎല്‍എമാര്‍ക്ക് മോചനം; മുന്‍ മുഖ്യമന്ത്രിമാരുടെ രാഷ്ട്രീയ തടവ് തുടരുന്നു

Synopsis

മെഹ്ബൂബ മുഫ്ത്തി, ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള തുടങ്ങിയവർ വീട്ടുതടങ്കലിൽ തുടരുകയാണ്

ശ്രീനഗര്‍; ജമ്മുകാശ്മീരിൽ രാഷ്ട്രീയ തടവുകാരായിരുന്ന അഞ്ച് മുൻ എംഎൽഎമാരെ മോചിപ്പിച്ചു. പാന്‍പോർ, ഗുലാം നബി, ഇഷ്ഫാഖ് ജബ്ബാർ, യാസിർ റെഷി, ബഷിർ മിർ എന്നിവരെയാണ് മോചിപ്പിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി ഇവർ കശ്മീരിലെ എംഎൽഎ ഹോസ്റ്റലിൽ തടവിലായിരുന്നു.

അതേസമയം മുന്‍ മുഖ്യമന്ത്രിമാരായിരുന്ന മെഹ്ബൂബ മുഫ്ത്തി, ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള തുടങ്ങിയവർ വീട്ടുതടങ്കലിൽ തുടരുകയാണ്. കശ്മീരിന്‍റെ പ്രത്യേക അധികാരം നൽകിയിരുന്ന 370- അനുച്ചേദം റദ്ദാക്കിയതിന് പിന്നാലെയാണ് ഇവർ രാഷ്ട്രീയ തടവിലായത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമിതനിരക്ക്; ബെം​ഗളൂരുവിലേക്കുള്ള സ്വകാര്യബസുകളിൽ ഹൊസൂരിൽ മിന്നൽ പരിശോധന, 25 ലക്ഷം രൂപ പിഴ ചുമത്തി
തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ കളത്തിലിറക്കി ഇടത് പാർട്ടികൾ, ധാരാപുരത്ത് സിപിഐക്ക് വേണ്ടി ലക്ഷ്മൺ, മധുരാന്തകത്ത് സിപിഎമ്മിനായി സുഗന്ധി