വീടിന് തീപിടിച്ചു, രണ്ട് കുട്ടികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം

Published : Jun 13, 2024, 08:11 AM IST
വീടിന് തീപിടിച്ചു, രണ്ട് കുട്ടികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം

Synopsis

രണ്ട് നിലയുള്ള വീടിനാണ് തീപിടിച്ചത്. താഴത്തെ നിലയിൽ നിന്ന് തീ മുകൾ നിലയിലേക്ക് പടരുകയായിരുന്നു. മരിച്ചവരിൽ ഏഴ് വയസ്സുള്ള കുട്ടിയും വയോധികരും ഉൾപ്പെട്ടെന്നും പൊലീസ് പറഞ്ഞു.

ഗാസിപൂർ: ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ബെഹ്ത ഹാജിപൂർ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രി വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഏഴ് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. പരിക്കേറ്റ ഒരു സ്ത്രീയും ഒരു കുട്ടിയുമടക്കം രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഗാസിയാബാദ് അഡീഷണൽ പൊലീസ് കമ്മീഷണർ ദിനേശ് കുമാർ പറഞ്ഞു. ലോനി പ്രദേശത്തെ ഒരു വീട്ടിൽ തീപിടിത്തം ഉണ്ടായതായും ആളുകൾ കുടുങ്ങിക്കിടക്കുന്നതായും വിവരം ലഭിച്ചു. വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനയും ഉടൻ സ്ഥലത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു.

Read More.... കുവൈറ്റ് തീപിടിത്തം; പരിക്കേറ്റവരുടെ ആരോ​ഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആരോ​ഗ്യ മന്ത്രാലയം

രണ്ട് നിലയുള്ള വീടിനാണ് തീപിടിച്ചത്. താഴത്തെ നിലയിൽ നിന്ന് തീ മുകൾ നിലയിലേക്ക് പടരുകയായിരുന്നു. മരിച്ചവരിൽ ഏഴ് വയസ്സുള്ള കുട്ടിയും വയോധികരും ഉൾപ്പെട്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും വീട്ടിലുണ്ടായിരുന്ന ഫോം ക്യൂബുകൾക്ക് തീപിടിച്ചതാണ് അപകടത്തിൻ തീവ്രത വർധിക്കാൻ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശശി തരൂരിനെ കോൺഗ്രസ് ഒതുക്കുന്നു ,കോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായി' പാര്‍ട്ടിയെ വിമർശിച്ചു കൊണ്ടുള്ള അവലോകനം ട്വിറ്ററിൽ പങ്കുവച്ച് തരൂർ
പുതുവര്‍ഷത്തില്‍ ബിജെപിയില്‍ തലമുറമാറ്റം, നിതിൻ നബീൻ ജനുവരിയിൽ പുതിയ അദ്ധ്യക്ഷനായി ചുമതലയേറ്റേടുക്കും