ദില്ലിയിലും മഹാരാഷ്ട്രയിലുമായി 10 മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ്

By Web TeamFirst Published Apr 20, 2020, 10:51 PM IST
Highlights

മുംബൈ കോകിലെബെൻ ധീരുഭായ് അമ്പാനി ആശുപത്രിയിൽ രണ്ട് പേർക്കും പൂനെ റൂബി ഹാൾ ആശുപത്രിയിൽ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. 

ദില്ലി: ദില്ലി പട്പട്ഗഞ്ചിലെ മാക്സ് ആശുപത്രിയിലെ അഞ്ച് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് 19 രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോ​ഗം ബാധിച്ച മലയാളികളുടെ എണ്ണം എട്ടായി. മുംബൈയിലും മലയാളി നഴ്സുമാർക്കിടയിലും കൊവിഡ് രോഗം പടരുകയാണ്. മുംബൈ കോകിലെബെൻ ധീരുഭായ് അമ്പാനി ആശുപത്രിയിൽ രണ്ട് പേർക്കും പൂനെ റൂബി ഹാൾ ആശുപത്രിയിൽ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. 

പൂനെയിലെ ആശുപത്രിയിൽ 15 നഴ്സുമാർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 3706 കൊവിഡ് രോഗികളാണ് ഉള്ളത്. മുംബൈയിൽ രോഗികളുടെ എണ്ണം 2600 കടന്നു. രോഗവ്യാപനത്തിന്‍റെ അടിസ്ഥാനിൽ റെഡ് ഒറഞ്ച് ഗ്രീൻ എന്നിങ്ങനെ ജില്ലകളെ സോണുകളാക്കി തിരിച്ചു. ഓറഞ്ച് ഗ്രീൻ സോണുകളിൽ നാളെ മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തനാനുനമതി നൽകുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Also Read: മുംബൈയിൽ 53 മാധ്യമപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ്, നഗരത്തിലെ നഴ്സുമാരും സമ്മർദ്ദത്തിൽ

click me!